Categories: Gossips

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൂവല്‍ കിട്ടിയ സംവിധായകന്‍ ഞാനാണ്: റോഷന്‍ ആന്‍ഡ്രൂസ്

സിനിമയിലെ ദുരനുഭവം തുറന്നുപറഞ്ഞ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ കൂവല്‍ കിട്ടിയ സംവിധായകന്‍ ആരാണെന്ന് ചോദിച്ചാല്‍ അത് താനാണെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. നോട്ട് ബുക്ക് എന്ന സിനിമ റിലീസ് ചെയ്ത ശേഷമാണ് അതെന്നും റോഷന്‍ പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ഇത്രയും കൂവല്‍ കിട്ടിയ സംവിധായകന്‍ ഇനി ലോകത്ത് ഇല്ല. കാരണം ഉദയനാണ് താരം കഴിഞ്ഞിട്ട് ഞാന്‍ നോട്ട് ബുക്ക് ചെയ്ത സമയം. സിനിമ കാണാന്‍ ഞാന്‍ കവിത തിയറ്ററില്‍ എല്ലാവരും കൂടി പോയ സമയം. അപ്പോള്‍ എന്റെ ഭാര്യ ഭര്‍ഭിണിയാണ്. അന്ന് പടത്തിന്റെ ടൈറ്റില്‍ തൊട്ട് കൂവല്‍ ആണ്. സിനിമയുടെ ടൈറ്റിലില്‍ കൂവുന്നത് എന്തിനാണെന്ന് ഇപ്പോഴും എനിക്ക് പിടിത്തം കിട്ടിയിട്ടില്ല. പടം തീരുന്നതുവരെ കൂവല്‍ ആണ്. പടം കഴിഞ്ഞപ്പോള്‍ പടം പൊട്ടി തകര്‍ന്നു എന്ന രീതിയില്‍ ആയിരുന്നു. അന്ന് രാത്രി തീരുമാനിച്ചു, ഈ സിനിമ എന്ന പരിപാടി നിര്‍ത്താമെന്ന്. പിറ്റേന്ന് എനിക്ക് തോന്നി ഞാന്‍ എന്തോ നല്ലത് ചെയ്തു എന്ന്. കാരണം പിറ്റേന്ന് എനിക്ക് ആദ്യം വന്ന കോള്‍ പൃഥ്വിരാജിന്റെ ആണ്. രാജു വിളിച്ചിട്ട് പറഞ്ഞു ഈ സിനിമ ഗംഭീരമാകുമെന്ന്. അത് വലിയൊരു ഉണര്‍വായിരുന്നു എനിക്ക്. സംവിധായകന്‍ രഞ്ജിത്തേട്ടന്‍ വിളിച്ച് വേറിട്ട സിനിമയാണെന്ന് പറഞ്ഞു. സത്യന്‍ സാറ്, ജയരാജ്..അങ്ങനെ പല പല സംവിധായകര്‍ വിളിക്കാന്‍ തുടങ്ങി. ആ സിനിമ 150 ദിവസം ഓടി കേരളത്തില്‍,’ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

Roshan Andrews

സിനിമ നിരൂപണങ്ങള്‍ക്കെതിരെയും റോഷന്‍ ആന്‍ഡ്രൂസ് രംഗത്തെത്തി. ഫസ്റ്റ് ഹാഫ് കഴിയുമ്പോള്‍ തന്നെ ഇപ്പോള്‍ റിവ്യു എടുക്കുകയാണെന്നും കുറച്ച് കഴിഞ്ഞാല്‍ തിയറ്ററിനുള്ളില്‍ കയറി റിവ്യു എടുക്കുമെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രണയ തകര്‍ച്ചയ്ക്ക് പിന്നാലെ പുതിയ ടാറ്റൂവുമായി മലൈക

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…

6 hours ago

സല്‍മാന്‍ ഖാന് ഐശ്വര്യയെ മര്‍ദ്ദിച്ചു; താരം അത് മറച്ചുവെച്ചു

ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…

6 hours ago

കവര് ആസ്വദിച്ച് അഹാന

കുമ്പളങ്ങിയിലെത്തി കവര് ആസ്വദിച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ് താരം…

7 hours ago

ഗര്‍ഭിണിയെക്കൂട്ടാതെയുള്ള യാത്രയാണോ? സിന്ധു കൃഷ്ണ പറയുന്നു

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

7 hours ago

ലക്ഷ്മി നക്ഷത്രയുമായി ബന്ധമില്ലേ? രേണു പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

8 hours ago