Categories: latest news

ചിരിയഴകില്‍ ഐഷു; കിടിലന്‍ ചിത്രങ്ങള്‍

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഐശ്വര്യ ലക്ഷ്മി. മോഡേണ്‍ ഔട്ട്ഫിറ്റില്‍ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. താരത്തിന്റെ ചിരിയാണ് പുതിയ ചിത്രങ്ങളിലെ ശ്രദ്ധാകേന്ദ്രം.

മലയാളത്തിന്റെ പ്രിയതാരമാണ് ഐശ്വര്യ ലക്ഷ്മി. 1990 സെപ്റ്റംബര്‍ ആറിനാണ് ഐശ്വര്യ ജനിച്ചത്. 32 വയസ്സാണ് താരത്തിന്റെ പ്രായം.

ചുരുക്കം ചില സിനിമകളിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. 2017 ല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അരങ്ങേറ്റം കുറിച്ചത്. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ ഐശ്വര്യയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Aishwarya Lekshmi

വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ബ്രദേഴ്‌സ് ഡേ, കാണാക്കാണേ എന്നിവയാണ് ഐശ്വര്യയുടെ ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍. തമിഴിലും താരം സാന്നിധ്യം അറിയിച്ചു.

തിരുവനന്തപുരം സ്വദേശിനിയായ ഐശ്വര്യ മോഡലിങ്ങിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ഐശ്വര്യ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

 

 

 

അനില മൂര്‍ത്തി

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

13 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

13 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

13 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago