Categories: latest news

റോഷാക്കും മോണ്‍സ്റ്ററും ഒ.ടി.ടി.യിലേക്ക് ! റിലീസ് തിയതികള്‍ ഇതാ

മമ്മൂട്ടി ചിത്രം റോഷാക്ക് ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസിന് എത്തുന്നു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ നവംബര്‍ 11 മുതലാണ് ചിത്രം പ്രദര്‍ശിപ്പിക്കുകയെന്നാണ് വിവരം.  നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ഒക്ടോബര്‍ ഏഴിനാണ് റിലീസ് ചെയ്തത്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിനു തിയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ചു. തിയറ്ററുകളില്‍ ചിത്രത്തിനു 40 കോടിയോളം കളക്ഷന്‍ ലഭിച്ചു.

Rorschach

മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന്റെ ഒ.ടി.ടി. റിലീസ് പ്രഖ്യാപിച്ചു. നവംബര്‍ 25 ന് ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ എത്തും. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ കഴിഞ്ഞ മാസമാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. തിയറ്ററുകളില്‍ ചിത്രം പരാജയമായിരുന്നു. ലക്കിസിങ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ മോണ്‍സ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്.

 

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

1 day ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago