Categories: latest news

ജീത്തു ജോസഫ് ഞെട്ടിച്ചു, ആസിഫ് അലിയുടെ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ഒന്ന്; കൂമനെ കുറിച്ച് ഷാജി കൈലാസ്

ജീത്തു ജോസഫ് ചിത്രം കൂമന്‍ ഗംഭീര തിയറ്റര്‍ എക്‌സ്പീരിയന്‍സാണ് സമ്മാനിച്ചതെന്ന് ഷാജി കൈലാസ്. ഫെയ്‌സ്ബുക്കിലൂടെയാണ് ഷാജി കൈലാസ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ജീത്തു ജോസഫ് ഞെട്ടിച്ചെന്നും ആസിഫ് അലിയുടെ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നാണെന്നും ഷാജി കൈലാസ് പറഞ്ഞു.

‘ കൂമന്‍ എന്ന ചിത്രം കാണാന്‍ സാധിച്ചു. ഈ ചിത്രം സമ്മാനിച്ചത് വളരെ മികച്ച ഒരു ദൃശ്യാനുഭവമാണ്. ആദ്യാവസാനം ത്രില്ലടിപ്പിച്ച ഒരു ചിത്രമെന്ന് കൂമനെ വിശേഷിപ്പിക്കാം. ജീത്തു ജോസഫ് ഒരിക്കല്‍ കൂടി തന്റെ കയ്യടക്കം കൊണ്ട് ഞെട്ടിച്ചപ്പോള്‍, ആസിഫ് അലി തന്നത് തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്ന്..ഇത്രയും മികച്ച ഒരനുഭവം സമ്മാനിച്ചതിന് കൂമന്റെ ഓരോ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു’ ഷാജി കൈലാസ് കുറിച്ചു.

Kooman FIlm

കെ.കൃഷ്ണകുമാറിന്റെ തിരക്കഥയില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമനില്‍ ഹന്ന റെജി കോശി, രഞ്ജി പണിക്കര്‍, ബാബുരാജ്, ജാഫര്‍ ഇടുക്കി തുടങ്ങി വന്‍ താരനിരയാണ് അണിനിരന്നിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

7 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

7 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

7 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

13 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

13 hours ago