Kooman
ജീത്തു ജോസഫ് ചിത്രം കൂമന്‍ ഗംഭീര തിയറ്റര്‍ എക്‌സ്പീരിയന്‍സാണ് സമ്മാനിച്ചതെന്ന് ഷാജി കൈലാസ്. ഫെയ്‌സ്ബുക്കിലൂടെയാണ് ഷാജി കൈലാസ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ജീത്തു ജോസഫ് ഞെട്ടിച്ചെന്നും ആസിഫ് അലിയുടെ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നാണെന്നും ഷാജി കൈലാസ് പറഞ്ഞു.
‘ കൂമന്‍ എന്ന ചിത്രം കാണാന്‍ സാധിച്ചു. ഈ ചിത്രം സമ്മാനിച്ചത് വളരെ മികച്ച ഒരു ദൃശ്യാനുഭവമാണ്. ആദ്യാവസാനം ത്രില്ലടിപ്പിച്ച ഒരു ചിത്രമെന്ന് കൂമനെ വിശേഷിപ്പിക്കാം. ജീത്തു ജോസഫ് ഒരിക്കല്‍ കൂടി തന്റെ കയ്യടക്കം കൊണ്ട് ഞെട്ടിച്ചപ്പോള്‍, ആസിഫ് അലി തന്നത് തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്ന്..ഇത്രയും മികച്ച ഒരനുഭവം സമ്മാനിച്ചതിന് കൂമന്റെ ഓരോ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു’ ഷാജി കൈലാസ് കുറിച്ചു.
Kooman FIlm
കെ.കൃഷ്ണകുമാറിന്റെ തിരക്കഥയില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമനില്‍ ഹന്ന റെജി കോശി, രഞ്ജി പണിക്കര്‍, ബാബുരാജ്, ജാഫര്‍ ഇടുക്കി തുടങ്ങി വന്‍ താരനിരയാണ് അണിനിരന്നിരിക്കുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…