Saturday Night
തിയറ്ററുകളില്‍ മോശം പ്രതികരണവുമായി റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സാറ്റര്‍ഡേ നൈറ്റ്. നിവിന്‍ പോളി, അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വില്‍സണ്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൗമാര സൗഹൃദങ്ങളുടെ കഥ പറയുന്ന ചിത്രം പ്രേക്ഷകരുടെ ഹൃദയം കവരാന്‍ സാധിക്കാതെ പരാജയപ്പെടുകയാണ്.
നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. പലയിടത്തും സാറ്റര്‍ഡേ നൈറ്റ് ഒരു കൃത്രിമത്വം നിറഞ്ഞ സിനിമയാകുന്നു. പൊള്ളയായ തിരക്കഥ തന്നെയാണ് സിനിമയെ പിന്നോട്ട് വലിക്കുന്നത്. സുഹൃത്തുക്കളും അവര്‍ക്കിടയിലെ പ്രശ്‌നങ്ങളും തന്നെയാണ് സിനിമയിലെ മുഖ്യ കഥാതന്തു.
Saturday Night
രസകരമായൊരു ത്രെഡ് ഉണ്ടായിട്ടും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കാന്‍ സിനിമയ്ക്ക് ഒരിടത്തും സാധിക്കുന്നില്ല. സൗഹൃദങ്ങളുടെ ആഴത്തെ കൃത്യമായി അടയാളപ്പെടുത്താന്‍ സിനിമയ്ക്ക് സാധിച്ചിട്ടില്ല. അഭിനേതാക്കളുടെ പ്രകടനം മാത്രമാണ് സിനിമയില്‍ ആശ്വസിക്കാനുള്ള വക നല്‍കുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
എമ്പുരാന് വിവാദങ്ങളില്‍ തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്വി റാം.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…