Categories: latest news

കൊറിയയില്‍ ആരും സിനിമയെ വിമര്‍ശിക്കാറില്ല: റോഷന്‍ ആന്‍ഡ്രൂസ്

വിചിത്ര പ്രസ്താവനയുമായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. നിവിന്‍ പോളി, അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വില്‍സണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ഇന്നലെ തിയറ്ററുകളിലെത്തി. ഈ സിനിമയ്ക്ക് എങ്ങുനിന്നും മോശം അഭിപ്രായമാണ് കേള്‍ക്കുന്നത്. അതിനിടയിലാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ വിചിത്ര പ്രസ്താവന.

സിനിമയെ വിമര്‍ശിക്കാന്‍ നിങ്ങള്‍ക്ക് യോഗ്യതയുണ്ടോ എന്നാണ് ആദ്യം ചിന്തിക്കേണ്ടതെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. കൊറിയയിലൊന്നും ആരും സിനിമയെ വിമര്‍ശിക്കാറില്ലെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

‘ നിങ്ങള്‍ സിനിമയെ വിമര്‍ശിച്ചോളൂ. കൊല്ലരുത്. വിമര്‍ശിക്കുമ്പോള്‍ നമ്മള്‍ ആദ്യം ചിന്തിക്കേണ്ടത്, എനിക്ക് എന്ത് യോഗ്യതയുണ്ട് എന്നാണ്. ഞാന്‍ ഒരു കഥയോ തിരക്കഥയോ എഴുതിയിട്ടുണ്ടോ. പിന്നെ ഞാന്‍ ആരാണ്. അതോ എനിക്ക് അവിടെ എത്തിപ്പെടാന്‍ പറ്റാത്തതിന്റെ ഫ്രസ്‌ട്രേഷനാണോ അതെല്ലാം ചെയ്യിപ്പിക്കുന്നത്. ഇത്രയും കാര്യങ്ങള്‍ ഒന്ന് ചിന്തിക്കണം’ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

വിവാദങ്ങള്‍ക്കിടയില്‍ ഒരേ വേദിയില്‍ പരസ്പരം മുഖം നല്‍കാതെ നയന്‍താരയും ധനുഷും

ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…

11 hours ago

‘പെരുന്നാള്‍’ സിനിമയിലേക്ക് പുതുമുഖങ്ങള്‍ക്കും അവസരം

വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…

11 hours ago

വിടാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത് 75 കോടിക്ക്

അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…

11 hours ago

ഐ ആം കാതലന്‍ ഒടിടിയിലേക്ക്

നസ്ലിന്‍ പ്രധാന വേഷത്തിലെത്തിയ ഐ ആം കാതലന്‍…

11 hours ago