Kunchako Boban
അനിയത്തിപ്രാവിലൂടെ മലയാളികളുടെ മനസ്സിലെ ചോക്ലേറ്റ് ഹീറോയായ കുഞ്ചാക്കോ ബോബന് ഇന്ന് പിറന്നാള്‍. 1976 നവംബര്‍ രണ്ടിനാണ് താരത്തിന്റെ ജനനം. തന്റെ 46-ാം ജന്മദിനമാണ് ചാക്കോച്ചന്‍ ഇന്ന് ആഘോഷിക്കുന്നത്.
കാല്‍നൂറ്റാണ്ടോളമായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് ചാക്കോച്ചന്‍. 1997 ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ നായക നടനായി അരങ്ങേറിയത്. ചിത്രം വമ്പന്‍ വിജയമായി. പിന്നീട് മലയാളത്തിന്റെ പ്രണയ നായകനായി ചാക്കോച്ചന്‍ മാറുന്നതാണ് പ്രേക്ഷകര്‍ കണ്ടത്.
നിറം, നക്ഷത്രത്താരാട്ട്, മയില്‍പ്പീലിക്കാവ്, പ്രേം പൂജാരി, മഴവില്ല്, സത്യം ശിവം സുന്ദരം, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കല്യാണരാമന്‍, കസ്തൂരിമാന്‍ തുടങ്ങി ഒട്ടേറെ നല്ല സിനിമകളുടെ ഭാഗമായി. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തിയ ചാക്കോച്ചന്‍ അടിമുടി വ്യത്യസ്തമായ കഥാപാത്രങ്ങളാണ് പിന്നീട് ചെയ്തത്.
Kunchako Boban
ട്രാഫിക്ക്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, റോമന്‍സ്, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, വിശുദ്ധന്‍, ചിറകൊടിഞ്ഞ കിനാവുകള്‍, വേട്ട, വലിയ ചിറകുള്ള പക്ഷി, ടേക്ക് ഓഫ്, വര്‍ണ്യത്തില്‍ ആശങ്ക, അള്ള് രാമേന്ദ്രന്‍, ഭീമന്റെ വഴി, നായാട്ട്, ന്നാ താന്‍ കേസ് കൊട് എന്നിവയാണ് രണ്ടാം വരവിലെ ചാക്കോച്ചന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
പ്രിയ ആന്‍ സാമുവലാണ് ചാക്കോച്ചന്റെ ജീവിതപങ്കാളി. 2005 ഏപ്രില്‍ രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവര്‍ക്കും ഇസഹാക്ക് എന്ന ആണ്‍കുഞ്ഞ് ഉണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…