പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഐശ്വര്യ ലക്ഷ്മി. കുമാരി സിനിമയുടെ ലൊക്കേഷനില്‍ നിന്നും ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. പ്രധാനമായും ഷൈന്‍ ടോം ചാക്കോയെക്കുറിച്ചാണ് ഐശ്വര്യ പറഞ്ഞിരിക്കുന്നത്.
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സഹതാരങ്ങളില്‍ ഒരാളാണ് ഷൈനെന്ന് താരം പറയുന്നു. ഇന്റര്‍വ്യൂകളില്‍ കാണുന്ന ഒരാളെ അല്ല ഷൈന്‍. കഥാപാത്രത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ കഠിനാധ്വാനം ചെയ്യുന്ന ആളാണ്. ഒരു മൂലയ്ക്ക് ഇരിക്കുന്ന ആരെയും ശല്യപ്പെടുത്തില്ല എന്നും ഐശ്വര്യ പറയുന്നു.
സെറ്റില്‍ വെച്ച് ഷൈന്‍ തന്നെ പേടിപ്പിച്ച രസകരമായ കാര്യങ്ങളും ഐശ്വര്യ പറഞ്ഞു. വലിയൊരു വീട്ടിലാണ് ഷൂട്ട് നടക്കുന്നത്. ലോക്ക് ഒന്നുമില്ലാത്ത റൂമായിരുന്നു. ഡ്രസ്സ് മാറുമ്പോള്‍ ആരെങ്കിലും വന്നാലോ കരുതി ഒരാളെ പുറത്തുനിര്‍ത്തും. ഷൈന്‍ പോകുമ്പോള്‍ പേടിപ്പിച്ചാട്ടാണ് പോകുക. കുമാരിയെന്നൊക്കെ വിളിച്ച് രണ്ട് തട്ടൊക്കെ തട്ടും. ദൈവമേ ഇനി ഇയാള്‍ തുറക്കുമോ എന്നൊക്കെ തോന്നിപ്പോകും. പക്ഷേ, ആള്‍ അങ്ങനെയല്ലെന്നും ഐശ്വര്യ പറയുന്നു.
മലയാളികള്ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന് കമല് ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…