തനിക്ക് മയോസിറ്റിസ് രോഗമാണെന്ന് ആരാധകരോട് വെളിപ്പെടുത്തി സാമന്ത. സോഷ്യല്‍ മീഡിയയിലൂടെ സാമന്ത തന്നെയാണ് അസുഖവിവരം വെളിപ്പെടുത്തിയിരിക്കുന്നത്. കുറച്ചു മാസങ്ങളായി താന്‍ ചികിത്സയിലാണെന്നും താരം പറയുന്നു.
പുതിയ ചിത്രമായ യശോദയുടെ ട്രെയിലര്‍ ഏറ്റെടുത്തതിന്റെ നന്ദി അറിയിച്ചുകൊണ്ടുള്ളതായിരുന്നു കുറിപ്പ്. ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എനിക്ക് മയോസിറ്റിസ് എന്ന രോഗമുണ്ടെന്ന് കണ്ടെത്തി. രോഗം ഉടന്‍ മാറുമെന്ന് അത് നിങ്ങളുമായി പങ്കിടാനാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ രോഗമുക്തി നേടാന്‍ ഞാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കുന്നു. ഈ അവസ്ഥ അംഗീകരിക്കുക എന്നത് ഞാന്‍ ഇപ്പോഴും ബുദ്ധിമുട്ടുന്ന ഒന്നാണ്. ഞാന്‍ ഉടന്‍ തന്നെ പൂര്‍ണമായി സുഖം പ്രാപിക്കുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കുന്നു. എനിക്ക് നല്ല ദിവസങ്ങളും ചീത്ത ദിനങ്ങളും ഉണ്ടായിരുന്നു… ശാരീരികമായും വൈകാരികമായും എന്നുമാണ് സാമന്ത കുറിച്ചിരിക്കുന്നത്.
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…