Ameya Mathew
ഇന്‍സ്റ്റഗ്രാമില്‍ ബോള്‍ഡ് പോസ്റ്റുമായി നടി അമേയ മാത്യു. ഗ്ലാമറസ് ചിത്രം പങ്കുവെച്ചാണ് താരത്തിന്റെ പോസ്റ്റ്. താന്‍ ഒരു അഹങ്കാരിയാണെന്ന് പറയുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് താരം.
‘അമേയ മാത്യു ഒരു അഹങ്കാരിയാണ്’… പിന്നില്‍ ചിലര്‍ അടക്കം പറയുന്നു… മറ്റുള്ളവര്‍ പറയാന്‍ മടിക്കുന്ന ചില കാര്യങ്ങള്‍ തുറന്ന് പറയുന്നയാളുകളെ വിളിക്കുന്ന പേരാണ് അഹങ്കാരി എന്നതെങ്കില്‍… ഞാന്‍ അഹങ്കാരി തന്നെയാണ്…! -അമേയ കുറിച്ചു
കരിക്കിന്റെ ജനപ്രിയ വെബ് സീരിസിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അമേയ. ചുരുക്കം ചില സിനിമകളിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഫൊട്ടൊസ് പോലെ തന്നെ അമേയയുടെ അടിക്കുറിപ്പുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. താരത്തിന്റെ അടിക്കുറിപ്പുകള്‍ക്ക് മാത്രമായി പ്രത്യേക ആരാധകരുണ്ട്. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്. ആരാധകരുമായി നിരന്തരം ഇടപഴകാനും പോസ്റ്റുകളിടാനും അമേയ ഏറെ ശ്രദ്ധിക്കാറുണ്ട്.
തിരുവനന്തപുരം സ്വദേശിയായ അമേയ മോഡലിങ്ങിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിപ്പെടുന്നത്. 2017ല്‍ പുറത്തിറങ്ങിയ ആട് 2 ആണ് അമേയയുടെ ആദ്യ ചിത്രം. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിലും അമേയ അഭിനയിച്ചിട്ടുണ്ട്. ഒരു പഴയ ബോംബ് കഥ, തിമിരം, വോള്‍ഫ് എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.
1993 ജൂണ്‍ 2ന് ആണ് താരത്തിന്റെ ജനനം. ആക്കുളം കേന്ദ്രീയ വിദ്യാലയം, ന്യൂമാന്‍ കോളെജ്, മാര്‍ ഇവാനിയോസ് കോളെജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അമേയ അഭിനയ രംഗത്ത് സജീവമാവുകയാണ് ഇപ്പോള്‍.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന് കമല് ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…