Nivin Pauly and Mammootty
ഗോഡ്ഫാദര്‍ ഇല്ലാതെ എത്തി മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നിവിന്‍ പോളി. മലയാളത്തിലും പുറത്തും നിരവധി ആരാധകരാണ് നിവിന്‍ പോളിക്ക് ഇപ്പോള്‍ ഉള്ളത്. ഒരു കാലത്ത് നിവിന്‍ പോളിയും ഇതുപോലെ ഒരു ആരാധകന്‍ ആയിരുന്നു. സിനിമ തലയ്ക്ക് പിടിച്ച് നടന്നിരുന്ന കാലത്ത് മമ്മൂട്ടിയായിരുന്നു നിവിന്‍ പോളിയുടെ ഹീറോ. മമ്മൂട്ടിയോടുള്ള ആരാധന മൂത്ത് കോളേജില്‍ പഠിക്കുമ്പോള്‍ താന്‍ ചെയ്തുകൂട്ടിയ കാര്യങ്ങളെ കുറിച്ച് നിവിന്‍ തുറന്നുപറഞ്ഞിട്ടുണ്ട്.
താന്‍ ഭയങ്കര മമ്മൂക്ക ഫാന്‍ ആണെന്ന് പഴയൊരു അഭിമുഖത്തിലാണ് നിവിന്‍ പോളി പറഞ്ഞിരിക്കുന്നത്. ‘ കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഭയങ്കര മമ്മൂക്ക ഫാന്‍ ആയിരുന്നു. കോളേജില്‍ എനിക്കൊപ്പം ഒരു പറ്റം ആളുകള്‍ ഉണ്ട്. അക്കാലത്താണ് സേതുരാമയ്യര്‍ സിബിഐ റിലീസ് ചെയ്യുന്നത്. ഞങ്ങള്‍ ചുവന്ന കുങ്കുമവുമായി കോളേജ് ക്യാന്റീനില്‍ പോയി നില്‍ക്കും. അവിടെ വരുന്ന കുട്ടികള്‍ക്കെല്ലാം കുങ്കുമം വരച്ച് കൊടുക്കും. അത് മായ്ക്കാന്‍ പാടില്ല. പിന്നെ അന്ന് പഴയ മൊബൈല്‍ ഫോണ്‍ എല്ലാവരുടേയും കയ്യില്‍ കാണും. അതില്‍ സിബിഐ സിനിമയുടെ തീം മ്യൂസിക്ക് ഇട്ട് കോളേജിന്റെ വരാന്തയിലൂടെ നടക്കും. അങ്ങനെ പലതും ചെയ്തിട്ടുണ്ട്,’ നിവിന്‍ പോളി പറഞ്ഞു.
Nivin Pauly
സിനിമയിലെത്തിയ ശേഷം മമ്മൂട്ടിയുമായി വളരെ അടുത്ത സൗഹൃദമാണ് നിവിന്‍ പോളിക്കുള്ളത്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നിവിന്‍ പോളിയുടെ വളരെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. പൊതുവേദികളിലെല്ലാം മമ്മൂട്ടിയെ കുറിച്ച് നിവിന്‍ വാചാലനാകാറുണ്ട്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…