Categories: latest news

ഷൂട്ടിങ് ഇടവേളയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍; ഹോളിവുഡ് സുന്ദരിയെ പോലെ ഹണി റോസ്

മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററില്‍ അതിശക്തമായ കഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് താരത്തെ പ്രശംസിച്ചു കൊണ്ടിരിക്കുന്നത്. മോണ്‍സ്റ്റര്‍ ലൊക്കേഷനില്‍ നിന്നുള്ള ഹണിയുടെ ഏതാനും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

മോണ്‍സ്റ്റര്‍ ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ് താരം. ചുവപ്പില്‍ അതീവ സുന്ദരിയായാണ് താരത്തെ ഈ ചിത്രങ്ങളില്‍ കാണുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹണി റോസ്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.

ഏത് റോളും ചെയ്യാനുള്ള കഴിവാണ് ഹണി റോസിനെ മലയാള സിനിമയില്‍ ശ്രദ്ധേയ സാനിധ്യമാക്കുന്നത്. ഗ്ലാമറസ് വേഷങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന താരത്തെ തേടി വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്ന് അവസരങ്ങളെത്തിയിട്ടുണ്ട്.

 

 

 

 

 

അനില മൂര്‍ത്തി

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

16 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

16 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

16 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago