Lijo Jose Pellissery and Mohanlal
ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആദ്യ ചിത്രം വരുന്നു. മോഹന്‍ലാലാണ് സോഷ്യല്‍ മീഡിയയിലൂടെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. തന്റെ പുതിയ സിനിമയില്‍ മോഹന്‍ലാലായിരിക്കും നായകനെന്ന് ലിജോയും പറഞ്ഞു.
മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരന്റെ കഥാപാത്രമായിരിക്കും ചിത്രത്തില്‍ അവതരിപ്പിക്കുകയെന്ന് റിപ്പോര്‍ട്ടുണ്ട്. ‘മലൈക്കോട്ടൈ വാലിബന്‍’ എന്നായിരിക്കും ചിത്രത്തിന്റെ പേരെന്നും ചെമ്പോത്ത് സൈമണ്‍ എന്നായിരിക്കും മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേരെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പിരിയിഡ് ഡ്രാമയായിരിക്കും ചിത്രമെന്നും വിവരമുണ്ട്.
ആദ്യമായാണ് മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നത്. മേരി ആന്‍ഡ് ജോണ്‍ ക്രീയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കമാണ് ലിജോ ജോസ് പെല്ലിശ്ശേരി ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്…
തിയേറ്ററുകളിൽ ആവേശം വിതറി മുന്നേറുന്ന വൈശാഖ്-പൃഥ്വിരാജ് ചിത്രം…
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ…
ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…