Categories: latest news

ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള സിനിമ പ്രഖ്യാപിച്ച് മോഹന്‍ലാല്‍; ആരാധകര്‍ ആവേശത്തില്‍

ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആദ്യ ചിത്രം വരുന്നു. മോഹന്‍ലാലാണ് സോഷ്യല്‍ മീഡിയയിലൂടെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. തന്റെ പുതിയ സിനിമയില്‍ മോഹന്‍ലാലായിരിക്കും നായകനെന്ന് ലിജോയും പറഞ്ഞു.

മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരന്റെ കഥാപാത്രമായിരിക്കും ചിത്രത്തില്‍ അവതരിപ്പിക്കുകയെന്ന് റിപ്പോര്‍ട്ടുണ്ട്. ‘മലൈക്കോട്ടൈ വാലിബന്‍’ എന്നായിരിക്കും ചിത്രത്തിന്റെ പേരെന്നും ചെമ്പോത്ത് സൈമണ്‍ എന്നായിരിക്കും മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേരെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പിരിയിഡ് ഡ്രാമയായിരിക്കും ചിത്രമെന്നും വിവരമുണ്ട്.

ആദ്യമായാണ് മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നത്. മേരി ആന്‍ഡ് ജോണ്‍ ക്രീയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കമാണ് ലിജോ ജോസ് പെല്ലിശ്ശേരി ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

 

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അതിസുന്ദരിയായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

വേദന നിറഞ്ഞ ദിനങ്ങള്‍; കുറിപ്പുമായി താരം

ആശുപത്രിയില്‍ കഴിഞ്ഞ നാളുകളേക്കുറിച്ച് കുറിപ്പുമായി നടി റോഷ്‌ന…

9 hours ago

ലക്ഷ്മി പ്രിയയെ ട്രോളി സോഷ്യല്‍ മീഡിയ

വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്ന്…

9 hours ago

സാരിയില്‍ അടിപൊളിയായി അപര്‍ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

9 hours ago

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

1 day ago

വിവാദങ്ങള്‍ക്ക് മറുപടിയുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago