Meena and Vidyasagar
നടി മീനയുടെ ജീവിതത്തെ വലിയ രീതിയില്‍ തളര്‍ത്തിയ സംഭവമായിരുന്നു ജീവിതപങ്കാളി വിദ്യാസാഗറിന്റെ മരണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് വിദ്യാസാഗര്‍ മരിച്ചത്. അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നതിനിടെയായിരുന്നു വിദ്യാസാഗറിന്റെ മരണം. അണുബാധ മൂലം അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് വിദ്യാസാഗറിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചത്.
ഇപ്പോള്‍ ഇതാ ഭര്‍ത്താവിന്റെ മരണത്തിനു ഇടയാക്കിയ പ്രശ്‌നങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഭാര്യയും നടിയുമായ മീന. ഭര്‍ത്താവിന് ശ്വാസകോശ സംബന്ധമായ അണുബാധ വരാനുണ്ടായ കാര്യത്തെ കുറിച്ച് താരം വെളിപ്പെടുത്തി.
Meena and Vidya Sagar
‘ ബാംഗ്ലൂരിലെ അപ്പാര്‍ട്‌മെന്റില്‍ നിറയെ പ്രാവുകള്‍ ഉണ്ടായിരുന്നു. അവയുടെ തൂവലുകളും കാഷ്ഠവുമുള്ള വായു ശ്വസിച്ചതിനാലാണ് ഇദ്ദേഹത്തിന് ശ്വാസ തടസ്സം വന്നത്. അതിന്റെ ലക്ഷണങ്ങളേ മനസ്സിലായില്ല. ഇങ്ങനെയുണ്ടെന്ന് ഞങ്ങള്‍ അറിഞ്ഞില്ല. ശേഷം ചികിത്സ ചെയ്തു. കോവിഡ് വന്ന് പോയ ശേഷമാണ് ആരോഗ്യം മോശമായത്. അത് അവയവ മാറ്റത്തിനടുത്ത് വരെ എത്തി. പൊതുവെ കോവിഡ് ശ്വാസകോശത്തെയാണ് ബാധിക്കുക. അദ്ദേഹത്തിന് ശ്വാസകോശത്തില്‍ നേരത്തെ പ്രശ്‌നങ്ങളുള്ളതിനാല്‍ അത് ഗുരുതരമായി,’ മീന പറഞ്ഞു.
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…