Categories: latest news

‘ഇങ്ങനെയൊക്കെ എഴുതിവിടാന്‍ ഒരു നാണവും തോന്നുന്നില്ലേ’; മോണ്‍സ്റ്റര്‍ കമന്റില്‍ പൊട്ടിത്തെറിച്ച് വൈശാഖ്

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് മോണ്‍സ്റ്ററുമായി ബന്ധപ്പെട്ട ഒരു കമന്റിന് സോഷ്യല്‍ മീഡിയയില്‍ സംവിധായകന്‍ വൈശാഖ് നല്‍കിയ മറുപടി വൈറലായിരിക്കുന്നത്.

മോണ്‍സ്റ്റര്‍ ഒരു സോംബി ചിത്രമായിരിക്കുമെന്ന് നേരത്തെ ആരാധകര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇതൊരു സാധാരണ ത്രില്ലര്‍ ആണെന്നാണ് സംവിധായകന്‍ വൈശാഖ് പറയുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ വന്ന് ഒരു ആരാധകന്‍ സോംബി എന്ന് കമന്റ് ചെയ്തപ്പോള്‍ അത് വൈശാഖിനെ ചൊടിപ്പിച്ചു. ഇതിനു വൈശാഖ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

Monster

‘ എന്റെ പേജില്‍ വന്ന് ‘സോംബി’ എന്നൊക്കെ എഴുതാന്‍ ഒരു നാണവും തോന്നുന്നില്ലേ സുഹൃത്തേ. ഇത് സോംബി പടം ഒന്നും അല്ലെന്നും ഒരു സാധാരണ ത്രില്ലര്‍ ആണെന്നും ഞാന്‍ ഇതിനു മുന്‍പ് പലതവണ പറഞ്ഞതാണ്. പിന്നെ നിങ്ങള്‍ എത്ര ഓവര്‍ ഹൈപ്പ് കൊടുത്ത് നശിപ്പിക്കാന്‍ ശ്രമിച്ചാലും ഈ സിനിമ നല്ലതാണെങ്കില്‍, അത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ അത് വിജയിക്കുക തന്നെ ചെയ്യും’ എന്നാണ് വൈശാഖിന്റെ മറുപടി.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

7 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

14 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

14 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago