ആരാധകരുടെ മനംമയക്കും ലുക്കിലുള്ള ചിത്രങ്ങളുമായി നിത്യാ മേനോന്‍. സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. പ്രേക്ഷകരുടെ പ്രിയതാരമായ നിത്യാ മേനോന്‍ മലയാളം കൂടാതെ കന്നടയിലും തെലുങ്കിലും, തമിഴിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്.
1998ല്‍ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാന്‍) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്ന നിത്യാ മേനോന്‍ കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്കില്‍ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതം ആരംഭിച്ചു. കൂടാതെ തികച്ചും ഇംഗ്ലീഷ് ആഖ്യാന ശൈലിയില്‍ സംവിധാനം ചെയ്യപ്പെട്ട ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തു പ്രവേശിച്ച നിത്യാ മേനോന്‍ പ്രകടനം കാഴ്ച വച്ചു.
തെലുങ്കില്‍ മോഡലൈണ്ടി, തമിഴില്‍ 180 എന്നിവയായിരുന്നു അരങ്ങേറ്റ ചിത്രങ്ങള്‍. മലയാളത്തിനു പുറത്ത് മറ്റു ഇന്ത്യന്‍ ഭാഷകളിലും കൂടുതല്‍ ആരാധകരെ നേടാന്‍ നിത്യ മേനോനു കഴിഞ്ഞു. തെലുങ്ക് ചിത്രങ്ങളായ ഗുണ്ടെ ജാരി ഗല്ലന്തയ്യിന്റെ, മല്ലി മല്ലി ഇഡി റാണി റോജു, തമിഴിലെ മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്ക് മൂന്ന് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.
പുതിയ തലമുറയുടെ ചിന്തകള്‍ക്കും,ശൈലികള്‍ക്കും ഒരുപോലെ ഇണങ്ങുന്നതും അതേ സമയം തന്നെ പ്രാചീനതയുടെ കുലീന വേഷങ്ങളും(ഉറുമി) നിത്യ മേനോനു അവതരിപ്പിക്കാന്‍ കഴിഞ്ഞു. 2019 ഓഗസ്റ്റില്‍ മിഷന്‍ മംഗള്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു.
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…