Categories: Reviews

മോഹന്‍ലാല്‍ പറഞ്ഞതുപോലെ സ്‌ക്രിപ്റ്റ് വില്ലനായി ! മോഹന്‍ലാല്‍-വൈശാഖ് ഷോയില്‍ ഒരുവട്ടം കണ്ടിരിക്കാവുന്ന ശരാശരി ചിത്രം; മോണ്‍സ്റ്റര്‍ റിവ്യു

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ തിയറ്ററുകളില്‍. സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യ ഷോയ്ക്ക് ശേഷം ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രതീക്ഷകള്‍ക്കൊത്ത് ഉടരാന്‍ ചിത്രത്തിനു സാധിച്ചില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. മോഹന്‍ലാല്‍ റിലീസിന് മുന്‍പ് പറഞ്ഞത് ഈ സിനിമയുടെ തിരക്കഥ തന്നെയാണ് നായകനും വില്ലനും എന്നാണ്. അത് തന്നെ സംഭവിച്ചു. ഉദയകൃഷ്ണയുടെ പാളിപ്പോയ തിരക്കഥ ചിത്രത്തിന് വില്ലനായി !

Mohanlal-Monster

ദുര്‍ബലമായ തിരക്കഥയാണ് മോണ്‍സ്റ്ററിന് തിരിച്ചടിയായത്. ഉദയകൃഷ്ണയുടെ തട്ടിക്കൂട്ട് തിരക്കഥകളെ ഓര്‍മപ്പെടുത്തുന്നുണ്ട് മോണ്‍സ്റ്ററും. മുന്‍ ചിത്രമായ ആറാട്ടിനെ ഓര്‍മപ്പെടുത്തുന്നതാണ് ഉദയകൃഷ്ണ മോണ്‍സ്റ്ററിന് വേണ്ടി തയ്യാറാക്കിയിരിക്കുന്ന ആദ്യ പകുതി.

പൂര്‍ണമായി ഒരു പരാജയമാകാതെ ചിത്രത്തെ ഒരുപരിധി വരെ പിടിച്ചുനിര്‍ത്തിയത് വൈശാഖിന്റെ സംവിധാനമാണെന്നും ആരാധകര്‍ പറയുന്നു. പ്രേക്ഷകര്‍ക്ക് ഊഹിക്കാവുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്വിസ്റ്റുകള്‍ പോകുന്നത്. ഒരു ത്രില്ലര്‍ കാണുന്ന വൗ ഫാക്ടര്‍ മോണ്‍സ്റ്ററിന് നല്‍കാന്‍ സാധിച്ചില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. വളരെ എനര്‍ജറ്റിക്ക് ആയ മോഹന്‍ലാലിന്റെ പ്രകടനം കാണാന്‍ മാത്രം ഒരു തവണ ടിക്കറ്റെടുക്കാവുന്ന ചിത്രമാണ് മോണ്‍സ്റ്ററെന്നാണ് പ്രേക്ഷക പ്രതികരണം.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അടിപൊളിയായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

3 hours ago

മനോഹരിയായി കല്യാണി

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി അഞ്ജന

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

എന്നെ തെറിഞ്ഞാലും കുഴപ്പമില്ല; ദീപിക പദുക്കോണ്‍

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

24 hours ago

ചക്കിയാണ് എന്റേയും തരിണിയുടേയും പ്രണയം ആദ്യമായി പൊക്കിയത്; കാളിദാസ്

ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ്…

24 hours ago

അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…

1 day ago