Categories: Gossips

പത്ത് വര്‍ഷമായി…! ഭാര്യക്കൊപ്പമുള്ള ചിത്രവുമായി വിനീത്

പത്താം വിവാഹ വാര്‍ഷികം ആഘോഷിച്ച് വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യ വിനീതും. ഭാര്യക്കൊപാപമുള്ള ചിത്രം പങ്കുവെച്ചാണ് ഇന്ന് തങ്ങളുടെ വിവാഹ വാര്‍ഷികമാണെന്ന് വിനീത് അറിയിച്ചത്.

വിനീതിന്റേയും ദിവ്യയുടെയും പ്രണയ വിവാഹമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും വിവാഹിതരായത്. വിനീതിനെ പോലെ മികച്ചൊരു ഗായിക കൂടിയാണ് ദിവ്യ.

തങ്ങളുടെ പ്രണയത്തെ കുറിച്ച് വിനീത് പല വേദികളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ദിവ്യയോടുള്ള പ്രണയം അച്ഛന്‍ ശ്രീനിവാസനെ അറിയിച്ചതിനെ കുറിച്ച് ഒരിക്കല്‍ വിനീത് മനസ്സുതുറന്നിരുന്നു.

അച്ഛനെ ഫോണ്‍ വിളിച്ചാണ് പ്രണയത്തെ പറ്റി പറഞ്ഞതെന്ന് വിനീത് പറയുന്നു. മൂന്നാല് ദിവസത്തെ റിഹേഴ്സലിന് ശേഷമാണ് പറയാന്‍ തീരുമാനിച്ചത്. നേരിട്ട് പറയേണ്ടത് എങ്ങനെയെന്ന് അറിയാത്തത് കൊണ്ടാണ് ഫോണ്‍ വിളിച്ചത്. ഫോണ്‍ വിളിച്ച ശേഷം ‘അച്ഛാ എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ’ എന്ന് പറയുകയായിരുന്നുവെന്നാണ് വിനീത് പറയുന്നത്. പക്ഷെ അച്ഛന്റെ മറുപടിയായിരുന്നു ഞെട്ടിക്കുന്നത്. രണ്ട് വര്‍ഷം മുമ്പേ വീട്ടില്‍ വന്ന പെണ്‍കുട്ടിയല്ലേ എന്ന് കറക്ടായിട്ട് അച്ഛന്‍ ചോദിക്കുകയായിരുന്നെന്ന് വിനീത് ഓര്‍ക്കുന്നു. അച്ഛന്റെ മറുപടി കേട്ട് ഞെട്ടിയ താന്‍ അച്ഛനെങ്ങനെ മനസിലായി എന്ന് ചോദിച്ചുപ്പോള്‍ പ്രണയത്തില്‍ പെട്ട ആണിനെ കണ്ടാലറിയാം എന്നായിരുന്നു അച്ഛന്റെ മറുപടി എന്നാണ് വിനീത് ഓര്‍ക്കുന്നത്. ശരി നമുക്ക് പിന്നെ സംസാരിക്കാം എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വെക്കുകയായിരുന്നുവെന്നും വിനീത് പറയുന്നു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago