Categories: Gossips

മോണ്‍സ്റ്ററിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക് ! തിരിച്ചടിയായത് ഇത്തരം സീനുകള്‍

ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. ഒക്ടോബര്‍ 21 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. വേള്‍ഡ് വൈഡായി ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് നേരത്തെ അറിയിച്ചത്. എന്നാല്‍ റിലീസിനു മുന്‍പ് തന്നെ ചിത്രത്തിനു തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്.
എല്‍ജിബിടിക്യുഎ ഉള്ളടക്കം ഉള്ളതിനാല്‍ മോണ്‍സ്റ്ററിന്റെ റിലീസ് തടഞ്ഞിരിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. ലെസ്ബിയന്‍ പ്രണയത്തെ കുറിച്ച് ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നാണ് വിവരം. ഇത്തരം ഉള്ളടക്കങ്ങള്‍ക്കെതിരെയാണ് ഗള്‍ഫ് രാജ്യങ്ങള്‍. അതുകൊണ്ടാണ് മോണ്‍സ്റ്ററിന് തിരിച്ചടി നേരിടേണ്ടിവന്നത്. എല്‍ജിബിടിക്യു ഉള്ളടക്കം നീക്കം ചെയ്താല്‍ മാത്രമേ ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ചെയ്യൂ എന്നാണ് പുറത്തുവരുന്ന വിവരം.

Mohanlal-Monster

അതേസമയം, ഒ.ടി.ടി. പ്ലാറ്റഫോമില്‍ റിലീസ് ചെയ്യാനാണ് മോണ്‍സ്റ്റര്‍ ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് തിയറ്റര്‍ റിലീസായി മാറ്റുകയായിരുന്നു. ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് മോണ്‍സ്റ്ററില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ.
അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് പോസുമായി സാമന്ത

സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…

17 hours ago

അടിപൊളിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ സുരേന്ദ്രന്‍.…

17 hours ago

കിടിലന്‍ ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…

17 hours ago

ആരുടേയും അടിമയാകാന്‍ പറ്റില്ല: മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

20 hours ago

ആദ്യം വെറുപ്പായിരുന്നു, ഇപ്പോള്‍ എന്റെ എല്ലാമാണ്; ജിഷിനെക്കുറിച്ച് അമേയ പറയുന്നു

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

21 hours ago