Monster
പുതിയ ചിത്രമായ മോണ്‍സ്റ്ററില്‍ വലിയ പ്രതീക്ഷകളാണ് തനിക്ക് ഉള്ളതെന്ന് പറയുകയാണ് സൂപ്പര്‍താരം മോഹന്‍ലാല്‍. മോണ്‍സ്റ്ററിനെ കുറിച്ച് ലാലേട്ടന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഏറെ സവിശേഷതകള്‍ നിറഞ്ഞ സിനിമയാണ് മോണ്‍സ്റ്റര്‍ എന്ന് മോഹന്‍ലാല്‍ പറഞ്ഞു. വളരെ അപൂര്‍വ്വമായാണ് ഇത്തരം സിനിമകളില്‍ അഭിനയിക്കാന്‍ സാധിക്കുന്നത്. അതൊരു ഭാഗ്യമാണ്. ഒരുപാട് സര്‍പ്രൈസ് എലമെന്റുകള്‍ ഈ ചിത്രത്തിലുണ്ട്. മലയാളത്തില്‍ ആദ്യമായിരിക്കും ഇങ്ങനെയൊരു പ്രമേയം ധൈര്യപൂര്‍വ്വം അവതരിപ്പിക്കുന്നത്. തിരക്കഥ തന്നെയാണ് സിനിമയിലെ നായകനും വില്ലനുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖാണ് മോണ്‍സ്റ്റര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 21 ന് ചിത്രം റിലീസ് ചെയ്യും.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…