Categories: latest news

റിലീസിന് മുന്‍പ് മോഹന്‍ലാലിന്റെ മോണ്‍സ്റ്ററിന് എട്ടിന്റെ പണി; ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് നിരോധിച്ചു, കാരണം ഇതാണ്

ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. ഒക്ടോബര്‍ 21 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. വേള്‍ഡ് വൈഡായി ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് നേരത്തെ അറിയിച്ചത്. എന്നാല്‍ റിലീസിനു മുന്‍പ് തന്നെ ചിത്രത്തിനു തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്.

എല്‍ജിബിടിക്യുഎ ഉള്ളടക്കം ഉള്ളതിനാല്‍ മോണ്‍സ്റ്ററിന്റെ റിലീസ് തടഞ്ഞിരിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. ലെസ്ബിയന്‍ പ്രണയത്തെ കുറിച്ച് ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നാണ് വിവരം. ഇത്തരം ഉള്ളടക്കങ്ങള്‍ക്കെതിരെയാണ് ഗള്‍ഫ് രാജ്യങ്ങള്‍. അതുകൊണ്ടാണ് മോണ്‍സ്റ്ററിന് തിരിച്ചടി നേരിടേണ്ടിവന്നത്. എല്‍ജിബിടിക്യു ഉള്ളടക്കം നീക്കം ചെയ്താല്‍ മാത്രമേ ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ചെയ്യൂ എന്നാണ് പുറത്തുവരുന്ന വിവരം.

Mohanlal-Monster

അതേസമയം, ഒ.ടി.ടി. പ്ലാറ്റഫോമില്‍ റിലീസ് ചെയ്യാനാണ് മോണ്‍സ്റ്റര്‍ ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് തിയറ്റര്‍ റിലീസായി മാറ്റുകയായിരുന്നു. ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് മോണ്‍സ്റ്ററില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ.

അനില മൂര്‍ത്തി

Recent Posts

അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി ദീപ്തി സതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ്തി സതി.…

21 minutes ago

സ്‌റ്റൈലിഷ് പോസുമായി ജ്യോതിക

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതിക.…

26 minutes ago

ക്യൂട്ട് സെല്‍ഫിയുമായി ഐശ്വര്യ ലക്ഷ്മി

ക്യൂട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ…

2 hours ago

ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ജീവിതം ആസ്വദിക്കൂ; പുതിയ ലുക്കുമായി അമേയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമേയ മാത്യു.…

2 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി കാജല്‍ അഗര്‍വാള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍.…

2 hours ago