തന്റെ ഗാര്‍ഡന്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ച് പ്രിയതാരം പത്മപ്രിയ. ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിരിക്കുന്നത്.
ചുരുക്കം സിനിമകള്‍കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് പത്മപ്രിയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ചെറുപ്പകാലത്തുതന്നെ നൃത്തം അഭ്യസിച്ച പത്മപ്രിയ, 200 ലധികം പൊതുവേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പത്മപ്രിയയുടെ ഗുരു നാട്യബ്രഹ്മ വി.എസ്. രാമമൂര്‍ത്തി ആണ്. 1990 കളില്‍ ദൂരദര്‍ശനു വേണ്ടി നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
മോഡലിങ്ങിലൂടെയാണ് പത്മപ്രിയ അഭിനയലോകത്തേക്ക് എത്തുന്നത്. ആദ്യ ചിത്രം ഒരു തെലുങ്ക് ചിത്രമായിരുന്നു. പിന്നീട് ശ്രദ്ധേയമായ ചിത്രങ്ങള്‍ അഭിനയിച്ചത് മലയാളം ചിത്രങ്ങളിലായിരുന്നു. പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം പത്മപ്രിയ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന് സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില് ഏറെ ശ്രദ്ധേയയാണ് നടി വിന്സി…