Categories: latest news

വിവാഹം കഴിഞ്ഞ് അഞ്ചാം നാള്‍ സീരിയല്‍ നടി അറസ്റ്റില്‍ ! ഒപ്പം ഭര്‍ത്താവും

വീടുകയറി ആക്രമണം നടത്തിയ സംഭവത്തില്‍ സീരിയല്‍ നടിയും ഭര്‍ത്താവും അറസ്റ്റില്‍. നടി അശ്വതി ബാബുവും ഭര്‍ത്താവ് നൗഫലുമാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഞാറക്കല്‍ പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വിവാഹം കഴിഞ്ഞ് അഞ്ചാം നാളാണ് ഇരുവരുടെയും അറസ്റ്റ്. സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് നായരമ്പലം സ്വദേശി കിഷോറിനെയും അമ്മയെയും വീട് കയറി ആക്രമിച്ച കേസിലാണ് അറസ്റ്റ്.

തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയായ അശ്വതിയും കാക്കനാട് ചിറ്റേത്തുകര പറയിന്‍മൂല വീട്ടില്‍ നൗഫലും കഴിഞ്ഞയാഴ്ചയാണ് റജിസ്റ്റര്‍ വിവാഹം ചെയ്തത്. കൊച്ചിയില്‍ കാര്‍ ബിസിനസ് ചെയ്യുന്നയാളാണ് നൗഫല്‍. മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിന് അശ്വതിയെയും നൗഫലിനെയും ഇക്കഴിഞ്ഞ ജൂലൈയില്‍ കൊച്ചിയില്‍ പിടികൂടിയിരുന്നു. ദുബായില്‍ ലഹരിമരുന്നു കേസിലും അശ്വതി അറസ്റ്റിലായിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

ഓലയിട്ട്, ചാണകം മെഴുകിയ വീട്ടിലാണ് വളര്‍ന്നത്: അനുമോള്‍

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…

1 day ago

വീട്ടില്‍ പോകണം; ബിഗ്‌ബോസില്‍ രേണു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

1 day ago

ഭാര്യ ഉണ്ടാക്കിയ ഭക്ഷമം കഴിക്കാന്‍ കാത്തിരിക്കുന്നു; നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

1 day ago

ഇത് പുനര്‍ജന്മം; മനസ് തുറന്ന് എലിസബത്ത്

നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…

1 day ago

ശ്രീവിദ്യ ഭയങ്കര വാശിക്കാരിയാണ്; ഭര്‍ത്താവ് പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്‌ലവേഴ്‌സിലെ സ്റ്റാര്‍…

1 day ago

സാരിയില്‍ മനോഹരിയായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…

1 day ago