Radhika Apte
ബോളിവുഡില്‍ അടക്കം ഏറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിയാണ് രാധിക ആപ്‌തെ. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. വളരെ ബോള്‍ഡ് ആയി കാര്യങ്ങള്‍ തുറന്നുപറയുന്ന രാധികയെ ആരാധകര്‍ക്ക് ഏറെ ഇഷ്ടവുമാണ്. സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് തനിക്കുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് രാധിക നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. സഹപ്രവര്‍ത്തകരില്‍ നിന്ന് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് രാധിക പറയുന്നു.
ഒരിക്കല്‍ ഷൂട്ടിങ് കഴിഞ്ഞ് റൂമിലേക്ക് പോകുകയായിരുന്ന തന്റെ കൂടെ സഹപ്രവര്‍ത്തകന്‍ ലിഫ്റ്റില്‍ കയറിയ അനുഭവം രാധിക വെളിപ്പെടുത്തിയിട്ടുണ്ട്. അര്‍ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ തന്നെ വിളിക്കാമെന്നും മസാജ് ചെയ്തു തരാമെന്ന് ആ സഹതാരം ലിഫ്റ്റില്‍ വെച്ച് പറഞ്ഞെന്നും രാധിക പറയുന്നു.
Radhika Apte
ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. ആദ്യ ദിവസം ഷൂട്ടിങ്ങിനിടെ നായകന്‍ തന്റെ കാലില്‍ ഇക്കിളി ഇടാന്‍ തുടങ്ങി. അത് തനിക്ക് വല്ലാത്ത അലോസരം ഉണ്ടാക്കിയെന്നും അപ്പോള്‍ തന്നെ ചാടി എഴുന്നേറ്റ് അയാളുടെ കരണത്ത് അടിച്ചെന്നും താരം പറയുന്നു. മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് താക്കീതും നല്‍കി. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അടക്കം ചുറ്റിലും നില്‍ക്കുമ്പോഴാണ് അത് ചെയ്തതെന്നും അത്ര ദേഷ്യം വന്നിട്ടാണ് അങ്ങനെ പെരുമാറിയതെന്നും രാധിക കൂട്ടിച്ചേര്‍ത്തു.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…