Ajith and Shalini
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരുള്ള താരദമ്പതികളാണ് അജിത്തും ശാലിനിയും. മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ശാലിനി അജിത്തിന്റെ ജീവിതസഖിയാകുന്നത്. സിനിമാ കഥ പോലെ രസകരമാണ് ഇരുവരുടെയും പ്രണയം.
1999 ല്‍ പുറത്തിറങ്ങിയ റൊമാന്‍സ്-ആക്ഷന്‍ ചിത്രം അമര്‍കളത്തിലാണ് അജിത്തും ശാലിനിയും ഒന്നിച്ചഭിനയിക്കുന്നത്. സിനിമയിലെ ഒരു ആക്ഷന്‍ രംഗം ഷൂട്ട് ചെയ്യുന്നതിനിടെ അജിത്തിന്റെ ശ്രദ്ധക്കുറവ് കൊണ്ട് ശാലിനിയുടെ കൈ ചെറുതായി മുറിഞ്ഞു. ഇത് അജിത്തിനെ ഏറെ വേദനിപ്പിച്ചു.
Shalini and Ajith
അറിയാതെ സംഭവിച്ചതാണെന്നും പറഞ്ഞ് അജിത്ത് ശാലിനിയോട് മാപ്പ് ചോദിച്ചു. പിന്നീട് സിനിമ ഷൂട്ടിങ് കഴിയുന്നതുവരെ കൈയില്‍ മുറിവേറ്റ ശാലിനിയെ ശുശ്രൂഷിച്ചിരുന്നത് അജിത്താണ്. ഇത് ശാലിനിയെ വല്ലാതെ സ്വാധീനിച്ചു. അങ്ങനെയാണ് ഇരുവരും തമ്മില്‍ കൂടുതല്‍ അടുക്കുന്നതും പ്രണയത്തിലാകുന്നത്. 2000 ത്തിലാണ് ഇരുവരും വിവാഹിതരായത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…