Rorschach
ആദ്യദിനം മികച്ച കളക്ഷന്‍ നേടി മമ്മൂട്ടി ചിത്രം റോഷാക്ക്. ഫ്രൈഡേ മാറ്റിനിയാണ് റോഷാക്കിന്റെ ആദ്യദിന കളക്ഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ആഗോള തലത്തില്‍ അഞ്ച് കോടിക്കും മുകളിലാണ് റോഷാക്ക് ആദ്യദിനം നേടിയിരിക്കുന്നത്.
മൂന്ന് മുതല്‍ നാല് കോടി വരെയാണ് റോഷാക്കിന് ആദ്യ ദിനം കേരളത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രൊമോഷന്‍ ഉള്‍പ്പെടെ 20 കോടി ബജറ്റിലാണ് റോഷാക്ക് നിര്‍മിച്ചിരിക്കുന്നത്. ബോക്‌സ്ഓഫീസില്‍ 30 കോടി കളക്ഷന്‍ എത്തിയാല്‍ റോഷാക്ക് ഹിറ്റ് സ്റ്റാറ്റസ് നേടും. ആദ്യദിനമായ ഇന്നലെ മിക്ക സ്ഥലങ്ങളിലും സ്‌പെഷ്യല്‍ ഷോകള്‍ ഉള്‍പ്പെടുത്തിയിരുന്നു.
Mammootty and Asif Ali
കേരളത്തില്‍ 250 സ്‌ക്രീനുകളില്‍ 815 ഷോകളോടെയാണ് റോഷാക്ക് റിലീസ് ചെയ്തത്. നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കില്‍ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…