Categories: Gossips

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിനു വേണ്ടി മോഹന്‍ലാല്‍ താടിയെടുക്കുന്നു ! റിപ്പോര്‍ട്ട്

സമീപ കാലത്ത് താടിവെച്ച് മാത്രമേ മോഹന്‍ലാല്‍ സിനിമകളില്‍ അഭിനയിച്ചിരുന്നുള്ളൂ. ലാലേട്ടന്റെ താടി കഥാപാത്രങ്ങള്‍ കണ്ട് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് തന്നെ മടുപ്പായി തുടങ്ങി. ഇപ്പോള്‍ ഇതാ മോഹന്‍ലാല്‍ താടിയെടുക്കാന്‍ പോകുകയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ താടി ഇല്ലാതെയാണ് മോഹന്‍ലാല്‍ അഭിനയിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. താടിയെടുക്കാന്‍ താരം സന്നദ്ധത അറിയിച്ചിട്ടുണ്ട്.

അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും പുതിയ സിനിമയെ കുറിച്ച് ചര്‍ച്ച നടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2023 ല്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചേക്കും. ഇപ്പോള്‍ റാം സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് മോഹന്‍ലാല്‍. റാം പൂര്‍ത്തിയായ ശേഷമായിരിക്കും ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലേക്ക് മോഹന്‍ലാല്‍ കടക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാനും 2023 ല്‍ ഷൂട്ടിങ് തുടങ്ങും. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് 2023 ല്‍ തിയറ്ററുകളിലെത്തും. മോണ്‍സ്റ്ററാണ് മോഹന്‍ലാലിന്റേതായി ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

 

അനില മൂര്‍ത്തി

Recent Posts

എനിക്ക് ഭ്രാന്തെന്ന് പറയുന്നവരുണ്ട്: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

10 hours ago

ഡാഡിയില്ലാത്ത ജീവിതം ചിന്തിക്കാന്‍ സാധിക്കില്ല; ആര്യയുടെ മകള്‍ പറയുന്നു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

10 hours ago

ശാലിനിക്ക് വേണ്ടി പുകവലി ശീലം ഉപേക്ഷിച്ച അജിത്

തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന…

10 hours ago

ശാലീന സുന്ദരിയായി അനുസിത്താര

ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര.…

10 hours ago

ചിരിയഴകുമായി നിമിഷ സജയന്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ…

11 hours ago