Categories: Gossips

‘ലൂസിഫര്‍ പോരായിരുന്നു, അതുകൊണ്ട് കഥ മാറ്റി’; ഗോഡ് ഫാദര്‍ ലൂസിഫറിനേക്കാള്‍ മുകളില്‍ നില്‍ക്കുമെന്ന് ചിരഞ്ജീവി, ട്രോള്‍ മഴ

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ലൂസിഫറിനേക്കാള്‍ മികച്ച സിനിമയായിരിക്കും ഗോഡ് ഫാദര്‍ എന്ന് ചിരഞ്ജീവി. ലൂസിഫറിന്റെ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ചിരഞ്ജീവി പറഞ്ഞു. എന്നാല്‍ ഗോഡ് ഫാദര്‍ തിയറ്ററുകളിലെത്തിയ ശേഷം ട്രോളുകളില്‍ നിറയുകയാണ് മെഗാസ്റ്റാര്‍. ഗോഡ് ഫാദറിന്റെ ആദ്യ ഷോയ്ക്ക് ശേഷം മോശം അഭിപ്രായമാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

‘ലൂസിഫറില്‍ ഞാന്‍ പൂര്‍ണ തൃപ്തനായിരുന്നില്ല. പക്ഷേ ഇതില്‍ അങ്ങനെയല്ല. ബോറടിപ്പിക്കുന്ന രംഗങ്ങള്‍ ഒന്നും തന്നെ കാണില്ല. കഥ നന്നായി മാറ്റം വരുത്തിയിട്ടുണ്ട്. ഇത് എല്ലാവരെയും തൃപ്തിപ്പെടുത്തും,’ എന്നാണ് കഴിഞ്ഞ ദിവസം പ്രസ് മീറ്റില്‍ ചിരഞ്ജീവി പറഞ്ഞത്. എന്നാല്‍ ചിരഞ്ജീവി അവകാശപ്പെട്ടതുപോലെ യാതൊരു ത്രില്ലിങ്ങും അല്ല സിനിമയെന്നാണ് മലയാളി പ്രേക്ഷകരുടെ കമന്റ്.

മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വളരെ മോശം പ്രതികരണമാണ് ഗോഡ് ഫാദറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരെ മുഷിപ്പിക്കുന്ന ബോബ് കഥയെന്നാണ് മിക്കവരുടെയും കമന്റ്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ലൂസിഫറിനെ നാണംകെടുത്താനാണോ ഇങ്ങനെയൊരു ചിത്രം ചെയ്തതെന്നും ആരാധകര്‍ ചോദിക്കുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ പകുതി പോലും മാസ് കാണിക്കാന്‍ ചിരഞ്ജീവിക്ക് സാധിച്ചിട്ടില്ലെന്നാണ് മോഹന്‍ലാല്‍ ആരാധകരുടെ കമന്റ്. സല്‍മാന്‍ ഖാന്റെ കഥാപാത്രത്തെയും ട്രോളി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

15 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago