Categories: latest news

ഗോപി സുന്ദറിനൊപ്പമുള്ള പുതിയ ചിത്രവുമായി അമൃത

ഗോപി സുന്ദറിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് അമൃത സുരേഷ്. കറുപ്പ് ഷര്‍ട്ടാണ് ഗോപി സുന്ദര്‍ ധരിച്ചിരിക്കുന്നത്. കറുപ്പ് കരയുള്ള സാരി ധരിച്ചാണ് അമൃതയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. വരാല്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനാണ് ഇരുവരും ഒന്നിച്ചെത്തിയത്.

അതേസമയം, സൈബര്‍ ബുള്ളിയിങ്ങിനും വ്യക്തി അധിക്ഷേപങ്ങള്‍ക്കും എതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് അമൃത സുരേഷ്. സൈബര്‍ ബുള്ളിയിങ്ങിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അമൃത അറിയിച്ചു. ‘എല്ലാ ബഹുമാനത്തോടെയും പറയട്ടെ, എല്ലാ അധിക്ഷേപങ്ങളും ബുള്ളിയിങ് കമന്റുകളും നിരീക്ഷിക്കുകയും സൂക്ഷിക്കുകയും ചെയ്യും. അത്തരക്കാരുടെ പ്രൊഫൈലുകള്‍ പൊലീസിന് റിപ്പോര്‍ട്ട് ചെയ്യും. ഉചിതമായ നിയമനടപടി സ്വീകരിക്കും’ അമൃത മുന്നറിയിപ്പ് നല്‍കി.

ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും തുടര്‍ച്ചയായി സൈബര്‍ ബുള്ളിയിങ്ങിനും അധിക്ഷേപങ്ങള്‍ക്കും ഇരയാകുന്ന താരമാണ് അമൃത. ജീവിതപങ്കാളി ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാലും കുടുംബവിശേഷങ്ങള്‍ പങ്കുവെച്ചാലും അതിനടിയിലെല്ലാം സദാചാര കമന്റുകള്‍ നിറയും. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.

 

അനില മൂര്‍ത്തി

Recent Posts

അതിസുന്ദരിയായി അനുപമ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍..…

2 hours ago

സാരിയില്‍ ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സാനിയ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

യാത്രാ ചിത്രങ്ങളുമായി സംയുക്ത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സാരിചിത്രങ്ങളുമായി ദില്‍ഷ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദില്‍ഷ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സാരിയില്‍ മനോഹരിയായി പ്രിയാമണി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago