Vineeth Sreenivasan
ഗായകന്‍, അഭിനേതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് വിനീത് ശ്രീനിവാസന്‍. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1984 ഒക്ടോബര്‍ ഒന്നിനാണ് വിനീതിന്റെ ജനനം. തന്റെ 38-ാം ജന്മദിനമാണ് വിനീത് ഇന്ന് ആഘോഷിക്കുന്നത്.
നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ മൂത്ത മകനാണ് വിനീത്. വിമല ശ്രീനിവാസനാണ് വിനീതിന്റെ അമ്മ. സഹോദരന്‍ ധ്യാന്‍ ശ്രീനിവാസന്‍ സിനിമാ രംഗത്ത് സജീവമാണ്.
Vineeth Sreenivasan
കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ കസവിന്റെ തട്ടമിട്ട് എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിലൂടെയാണ് വിനീത് എന്ന ഗായകന്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഒട്ടേറെ നല്ല ഗാനങ്ങള്‍ ആലപിച്ചു. ക്ലാസ്മേറ്റ്സിലെ എന്റെ ഖല്‍ബിലെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് വിനീത് ആണ്. സൈക്കിള്‍ എന്ന സിനിമയിലൂടെയാണ് വിനീത് അഭിനയ രംഗത്ത് അരങ്ങേറിയത്. മലര്‍വാടി ആര്‍ട്സ് ക്ലബ്, തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം, ഹൃദയം എന്നിവയാണ് വിനീത് സംവിധാനം ചെയ്ത സിനിമകള്‍.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്സി. ഇന്‍സ്റ്റഗ്രാമിലാണ്…