Categories: Gossips

‘തൂണുകളും ശബ്ദിച്ചു തുടങ്ങി’; കുഴിമന്തി ചര്‍ച്ച തുടരുന്നു, ശ്രീരാമനെ ട്രോളി സംവിധായകന്‍ നിഷാദ്

കുഴിമന്തിയെ നിരോധിക്കണമെന്ന് പറഞ്ഞ നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമനെ ട്രോളി സംവിധായകന്‍ എം.എ.നിഷാദ്. ചില സിനിമകളില്‍ തൂണിന് പകരം നിര്‍ത്താറുണ്ടെന്നും തൂണുകളും ശബ്ദിച്ചു തുടങ്ങിയെന്നും എം.എ.നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ശ്രീരാമനെ പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടില്ലെങ്കിലും ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ കൃത്യമായി പ്രതികരിച്ചിരിക്കുകയാണ് നിഷാദ്.

‘ ചില സിനിമകളില്‍ തൂണിന് പകരം നിര്‍ത്താറുണ്ട്. തൂണുകളും ശബ്ദിച്ചു തുടങ്ങി. പാവം കുഴിമന്തി. എനിക്ക് കുഴിമന്തി പെരുത്ത് ഇഷ്ടാ കോയാ’ എന്നാണ് കുഴിമന്തിയുടെ ഫോട്ടോ അടക്കം പങ്കുവെച്ച് നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഒരു ദിവസത്തേക്ക് തന്നെ കേരളത്തിലെ ഏകാധിപതിയായി അവരോധിച്ചാല്‍ കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും നിരോധിക്കുമെന്ന് ശ്രീരാമന്റെ പോസ്റ്റില്‍ പറയുന്നു. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അതെന്നും ശ്രീരാമന്‍ പറയുന്നു.

ശ്രീരാമന്റെ പോസ്റ്റ് –

ഒരു ദിവസത്തേക്ക്
എന്നെ കേരളത്തിന്റെ
ഏകാധിപതിയായി
അവരോധിച്ചാല്‍
ഞാന്‍ ആദ്യം ചെയ്യുക
കുഴിമന്തി എന്ന പേര്
എഴുതുന്നതും
പറയുന്നതും
പ്രദര്‍ശിപ്പിക്കുന്നതും
നിരോധിക്കുക
എന്നതായിരിക്കും.
മലയാള ഭാഷയെ
മാലിന്യത്തില്‍ നിന്ന്
മോചിപ്പിക്കാനുള്ള
നടപടിയായിരിക്കും
അത്.

പറയരുത്
കേള്‍ക്കരുത്
കാണരുത്
കുഴി മന്തി

 

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് പോസുമായി അനുമോള്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ലൂസിഫര്‍ 3 ഉറപ്പ്; ഏറ്റവും ചെലവേറിയ സിനിമ

ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…

14 hours ago

അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

16 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഇഷ തല്‍വാര്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…

17 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…

2 days ago

ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; ഫഹദ് ഫാസില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

2 days ago