Categories: latest news

വലിയ കുട്ടിയായല്ലോ? ചിത്രങ്ങള്‍ പങ്കുവെച്ച മീനാക്ഷിയോട് ആരാധകര്‍

ബാലതാരമായി എത്തി പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് മീനാക്ഷി. അഭിനയത്തില്‍ മാത്രമാല്ല അവതാരകയായും മീനാക്ഷി തിളങ്ങാറുണ്ട്.

മീനാക്ഷി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തില്‍ ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. വലിയ കുട്ടിയായല്ലോ എന്നാണ് പലരും ചിത്രത്തില്‍ കമന്റ് ചെയ്യുന്നത്.

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി മലയാള സിനിമയിലേക്ക് കടന്നു വന്നത്. അനുനയ എന്നായിരുന്നു യഥാര്‍ത്ഥ പേര്. കോട്ടയം ജില്ലയില്‍ അനൂപിന്റെയും രമ്യയുടെയും മകളായി ജനിച്ചു. മധുര നൊമ്പരം എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് അഭിനയത്തിലേക്ക് കടന്നുവന്നത്.

സിനിമയില്‍ എത്തുന്നതിന് മുന്‍പു തന്നെ നിരവധി ടെലി ഫിലിമുകളില്‍ അഭിനയിച്ചിട്ടുണ്ട്. വര്‍ഷം എന്ന ചിത്രത്തിന് നാഷണല്‍ അവാര്‍ഡ് കരസ്ഥമാക്കി. മോഹന്‍ലാല്‍, മറുപടി, ക്വീന്‍, പുഴയമ്മ, ആന മയില്‍ ഒട്ടകം, വണ്‍ ബൈ ടു,ഒരു മുത്തശ്ശി ഗദ, പോളേട്ടന്റെ വീട് തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

12 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

18 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

18 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

18 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

18 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

18 hours ago