മണിരത്നം സംവിധാനം ചെയ്ത് വന്‍ താരനിര അണിനിരന്ന സിനിമയാണ് പൊന്നിയിന്‍ സെല്‍വന്‍. മലയാളത്തില്‍ ജയറാമും ഐശ്വര്യ ലക്ഷ്മിയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ജയറാം.
ആള്‍വാര്‍കടിയാന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. നന്നായി തടിച്ച് വയര്‍ ചാടിയുള്ള രൂപമാണ് ജയറാമിന്റെ കഥാപാത്രത്തിന്റേത്. കുടവയര്‍ വരാന്‍ വേണ്ടി സംവിദായകന്‍ മണിരത്‌നം തനിക്ക് റൂമിലേക്ക് ബിയര്‍ കൊടുത്തുവിടാറുണ്ടെന്ന് ജയറാം പറയുന്നു.
രണ്ട് വര്‍ഷത്തേക്ക് കുടുമി മാത്രമേ തലയിലുണ്ടാകൂ, വയര്‍ ഉണ്ടാക്കണം എന്ന് മണിരത്‌നം പറഞ്ഞു. ഇപ്പോഴാണ് ശരീരം ഇങ്ങനെയാക്കി എടുത്തതെന്നും ജയറാം പറയുന്നു. ഇത് പോലെ ഒരു അവസരം കിട്ടില്ലാത്തത് കൊണ്ട് നന്നായി ഭക്ഷണം കഴിക്കുവാന്‍ ആരംഭിച്ചു. എനിക്ക് മാത്രമായി സെറ്റില്‍ ഭക്ഷണം ഉണ്ടായിരുന്നു. ചിത്രീകരണം കഴിയുന്നത് വരെ മണിരത്നം റൂമിലേക്ക് ബിയര്‍ കൊടുത്ത് വിടും. അദ്ദേഹം മുഖത്തല്ല വയറിലേക്കാണ് നോക്കിയിരുന്നതെന്നും ജയറാം പറഞ്ഞു.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്താര. തെന്നന്ത്യയിലെ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര് ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…