Renuka Menon
കമല്‍ സംവിധാനം ചെയ്ത് 2002 ല്‍ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് നമ്മള്‍. സിദ്ധാര്‍ത്ഥ് ഭരതന്‍, ജിഷ്ണു രാഘവന്‍, രേണുക മേനോന്‍, ഭാവന തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഇപ്പോഴും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ്. നമ്മളിലെ അപര്‍ണ എന്ന വായാടി നായിക കഥാപാത്രത്തെയാണ് രേണുക മേനോന്‍ അവതരിപ്പിച്ചിരിക്കുന്നത്. രേണുക ഇപ്പോള്‍ എവിടെയാണെന്ന് അറിയുമോ?
നമ്മളിലൂടെയാണ് രേണുക അഭിനയ ലോകത്ത് അരങ്ങേറിയത്. ആലപ്പുഴ സ്വദേശിനിയാണ് താരം. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും, ഫ്രീഡം, വര്‍ഗം, പതാക എന്നീ മലയാള സിനിമകളിലും രേണുക ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. തെലുങ്ക്, കന്നഡ, തമിഴ് സിനിമകളിലും രേണുക സാന്നിധ്യം അറിയിച്ചു.
2006 നവംബര്‍ 21 ന് സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ ആയ സുരാജിനെ രേണുക വിവാഹം കഴിച്ചു. വിവാഹശേഷം അഭിനയ രംഗത്തുനിന്ന് താരം ബ്രേക്ക് എടുത്തു. കുടുംബസമേതം വിദേശത്താണ് താരം ഇപ്പോള്‍. കാലിഫോര്‍ണിയയില്‍ ഡാന്‍സ് സ്‌കൂളും രേണുക നടത്തുന്നുണ്ട്.
1983 നവംബര്‍ മൂന്നിനാണ് രേണുകയുടെ ജനനം. താരത്തിനു ഇപ്പോള്‍ 38 വയസ്സ് കഴിഞ്ഞു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്വാര്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില്‍ ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…