Categories: Gossips

ഖുശ്ബു മതം മാറിയത് എന്തിനുവേണ്ടി?

തെന്നിന്ത്യന്‍ നടി ഖുശ്ബുവിന്റെ 52-ാം ജന്മദിനമാണ് ഇന്ന്. നഖാത് ഖാന്‍ എന്ന പേര് മാറ്റിയാണ് താരം ഖുശ്ബു എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. മുസ്ലിം ആയിരുന്ന ഖുശ്ബു വിവാഹശേഷം മതവും മാറി. സംവിധായകനും നടനുമായ സുന്ദറിനെ വിവാഹം കഴിച്ച ശേഷമാണ് ഖുശ്ബു ഹിന്ദു മതം സ്വീകരിച്ചത്.

പേരും മതവും മാറിയ ഖുശ്ബു രാഷ്ട്രീയത്തിലും മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു. 2010 ലാണ് ഖുശ്ബുവിന്റെ രാഷ്ട്രീയ പ്രവേശനം. കരുണാനിധിയുടെ ആശീര്‍വാദത്തോടെ ഖുശ്ബു ഡിഎംകെ പാര്‍ട്ടിയില്‍ ചേര്‍ന്നു. ജയലളിതയുമായി അടുത്ത ബന്ധമുണ്ടായിട്ടും ഖുശ്ബു അണ്ണാ ഡിഎംകെയില്‍ ചേരാതെ ഡിഎംകെയില്‍ ചേര്‍ന്നത് അക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. പിന്നീട് നാല് വര്‍ഷത്തിനു ശേഷം ഡിഎംകെ ബന്ധം ഉപേക്ഷിച്ചു. മകന്‍ എം.കെ.സ്റ്റാലിന്‍ തന്നെ ഡിഎംകെയില്‍ കരുണാനിധിയുടെ പിന്‍ഗാമിയാകണമെന്ന് നിര്‍ബന്ധമില്ലെന്ന് ഖുശ്ബു പരസ്യപ്രസ്താവന നടത്തിയത് വലിയ വിവാദമായിരുന്നു. തിരുച്ചിറപ്പള്ളിയില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ അവരെ തടഞ്ഞുവച്ചു, കൂക്കിവിളിച്ചു. ചെന്നൈയില്‍ വീടിനുനേരെ കല്ലേറുണ്ടായി. സ്റ്റാലിന്റെ അതൃപ്തിക്കു പാത്രമായതോടെ ഡിഎംകെയില്‍ നിന്ന് ഖുശ്ബു പടിയിറങ്ങുകയായിരുന്നു.

Kushboo

ഡിഎംകെ വിട്ട ഖുശ്ബു 2014 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ദേശീയ വക്താവ് എന്ന പദവിയും ഖുശ്ബുവിന് ലഭിച്ചു. അക്കാലത്ത് ബിജെപിയെ ഖുശ്ബു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍, അവിടംകൊണ്ട് തീര്‍ന്നില്ല ഖുശ്ബുവിന്റെ രാഷ്ട്രീയ നിലപാടിലെ ചാഞ്ചാട്ടം. 2020 ല്‍ ഖുശ്ബു കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിക്കൊപ്പം കൂടി.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago