Categories: latest news

മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍ പൂര്‍ത്തിയായി; നന്ദി പറഞ്ഞ് ബി.ഉണ്ണികൃഷ്ണന്‍

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ഏതാനും ദിവസങ്ങള്‍ മുന്‍പാണ് മമ്മൂട്ടി ക്രിസ്റ്റഫറിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി മടങ്ങിയത്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്രിസ്റ്റഫര്‍ സിനിമ പാക്കപ്പായി. 79 ദിവസത്തെ ഷൂട്ടിങ്ങിന് ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് അവസാനമായെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

‘ ക്രിസ്റ്റഫറിന്റെ ചിത്രീകരണം ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് അവസാനിച്ചു. 79 ദിവസത്തെ ഷൂട്ടിങ് ആയിരുന്നു. മമ്മൂക്ക ക്രിസ്റ്റഫറായി 65 ദിവസം അഭിനയിച്ചു. താങ്ക്യു മമ്മൂക്ക. അരങ്ങിലും അണിയറയിലും ഉണ്ടായിരുന്ന എല്ലാവര്‍ക്കും വലിയ നന്ദി’ ഉണ്ണികൃഷ്ണന്‍ കുറിച്ചു.

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ത്രില്ലര്‍ ചിത്രമാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. ക്രിസ്മസിന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സൂചന.

അനില മൂര്‍ത്തി

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

35 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

39 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

43 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

20 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago