Categories: latest news

സാരിയില്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങി ഐഷു !

സാരിയില്‍ അതീവ സുന്ദരിയായി അണിഞ്ഞൊരു നടി ഐശ്വര്യ ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനാണ് ഐശ്വര്യ ലക്ഷ്മിയുടേതായി ഉടന്‍ റിലീസ് ചെയ്യാനുള്ള ചിത്രം.

മലയാളത്തിന്റെ പ്രിയതാരമാണ് ഐശ്വര്യ ലക്ഷ്മി. 1990 സെപ്റ്റംബര്‍ ആറിനാണ് ഐശ്വര്യ ജനിച്ചത്. 32 വയസ്സാണ് താരത്തിന്റെ പ്രായം.

ചുരുക്കം ചില സിനിമകളിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. 2017 ല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അരങ്ങേറ്റം കുറിച്ചത്. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ ഐശ്വര്യയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ബ്രദേഴ്‌സ് ഡേ, കാണാക്കാണേ എന്നിവയാണ് ഐശ്വര്യയുടെ ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍. തമിഴിലും താരം സാന്നിധ്യം അറിയിച്ചു.

തിരുവനന്തപുരം സ്വദേശിനിയായ ഐശ്വര്യ മോഡലിങ്ങിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ഐശ്വര്യ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

29 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

33 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

37 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

20 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago