Categories: latest news

ഇനി അവര് പറഞ്ഞിട്ട് കാര്യമില്ല, ചെയ്തു കാണിക്കട്ടെ; ഒറ്റക്കൊമ്പന് വേണ്ടി ദുരന്തം പേറിയെന്ന് സുരേഷ് ഗോപി !

സുരേഷ് ഗോപി ആരാധകര്‍ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. ടോമിച്ചന്‍ മുളകുപാടവും ഗോകുലം ഗോപാലനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മാത്യു തോമസാണ് സംവിധാനം ചെയ്യുന്നത്. ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് തിരക്കഥ.

ഒറ്റക്കൊമ്പന്‍ വലിയ അനിശ്ചിതത്വത്തിലാണെന്നാണ് ഇപ്പോള്‍ സുരേഷ് ഗോപിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. രണ്ട് തവണ ഒറ്റക്കൊമ്പന് വേണ്ടി താന്‍ ഡേറ്റ് കൊടുത്തെന്നും ഒന്നും നടന്നില്ലെന്നും സുരേഷ് ഗോപി പറയുന്നു. റെഡ് എഫ്എം മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒറ്റക്കൊമ്പന്‍ 2020 തൊട്ട് പറയുന്ന സിനിമയല്ലേ..ഞാന്‍ രണ്ട് പ്രാവശ്യം 45 ദിവസം വെച്ച് ഡേറ്റ് കൊടുത്തു. ആ 90 ദിവസവും പോയി. ഈ ഒക്ടോബര്‍ 10 ആകുമ്പോഴേക്കും കൊടുത്ത 90 ദിവസവും പോകും. പ്ലസ് 60 ദിവസം, മൂപ്പത് ദിവസം താടി വളര്‍ത്താന്‍ എടുത്തു. ആദ്യത്തെ പ്രാവശ്യവും രണ്ടാമത്തെ പ്രാവശ്യവും. ആ 60 ദിവസവും പോയി. എല്ലാം കൂടി 150 ദിവസം എനിക്ക് നഷ്ടം. ഒറ്റക്കൊമ്പന്റെ കാര്യത്തില്‍ എന്തെങ്കിലും പുരോഗമനം ഉണ്ടാകുമോ എന്ന് എനിക്കറിയില്ല, അവര് പറയണം. അവര് പറയല്ല, അവരിനി പറഞ്ഞിട്ട് കാര്യമില്ല. അവര് പറഞ്ഞതിന്റെ ദുരന്തമാണ് ഞാന്‍ പേറിയത്. ഇനിയിപ്പോ അവര് ചെയ്യട്ടെ. എന്നിട്ട് പറയാം,’ സുരേഷ് ഗോപി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത്; തുറന്ന് പറഞ്ഞ് സുചിത്ര

മോഹന്‍ലാലുമായുള്ള വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അദ്ദേഹത്തിന്റെ ഭാര്യ…

5 hours ago

ദൃശ്യം 4′ തീര്‍ച്ചയായും വരും, ആന്റണി പെരുമ്പാവൂര്‍

മലയാള സിനിമയിലെ ഹിറ്റ് ഫ്രാഞ്ചൈസിയാണ് 'ദൃശ്യം'. ഇപ്പോഴിതാ…

5 hours ago

മനസ്സിനക്കരെ’ സെറ്റിലേക്ക് തിരികെ പോകാന്‍ തോന്നുന്നു; നയന്‍താര

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വലിയ ഇടവേളയ്ക്ക്…

5 hours ago

കൈ കൊടുത്ത് പുഞ്ചിരിതൂകി മഞ്ജു വാര്യരും ദിലീപും

നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ദിലീപും മഞ്ജു…

5 hours ago

ഓണം കളറാക്കി നിവിന്‍ പോളി; ബെത്ലഹേം ചിത്രം ഇതുവരെ എത്ര നേടി ?

ഓരോ ദിവസം കഴിയുന്തോറും മികച്ച അഭിപ്രായം നേടി…

5 hours ago

മിനിസ്ക്രീനിൽ നിന്ന് വെള്ളിത്തിരയിലെത്തിയ പുതിയ തെന്നിന്ത്യൻ താരം

മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുന്ന…

11 hours ago