Suresh Gopi
സുരേഷ് ഗോപി ആരാധകര്‍ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. ടോമിച്ചന്‍ മുളകുപാടവും ഗോകുലം ഗോപാലനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മാത്യു തോമസാണ് സംവിധാനം ചെയ്യുന്നത്. ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് തിരക്കഥ.
ഒറ്റക്കൊമ്പന്‍ വലിയ അനിശ്ചിതത്വത്തിലാണെന്നാണ് ഇപ്പോള്‍ സുരേഷ് ഗോപിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. രണ്ട് തവണ ഒറ്റക്കൊമ്പന് വേണ്ടി താന്‍ ഡേറ്റ് കൊടുത്തെന്നും ഒന്നും നടന്നില്ലെന്നും സുരേഷ് ഗോപി പറയുന്നു. റെഡ് എഫ്എം മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒറ്റക്കൊമ്പന്‍ 2020 തൊട്ട് പറയുന്ന സിനിമയല്ലേ..ഞാന്‍ രണ്ട് പ്രാവശ്യം 45 ദിവസം വെച്ച് ഡേറ്റ് കൊടുത്തു. ആ 90 ദിവസവും പോയി. ഈ ഒക്ടോബര്‍ 10 ആകുമ്പോഴേക്കും കൊടുത്ത 90 ദിവസവും പോകും. പ്ലസ് 60 ദിവസം, മൂപ്പത് ദിവസം താടി വളര്‍ത്താന്‍ എടുത്തു. ആദ്യത്തെ പ്രാവശ്യവും രണ്ടാമത്തെ പ്രാവശ്യവും. ആ 60 ദിവസവും പോയി. എല്ലാം കൂടി 150 ദിവസം എനിക്ക് നഷ്ടം. ഒറ്റക്കൊമ്പന്റെ കാര്യത്തില്‍ എന്തെങ്കിലും പുരോഗമനം ഉണ്ടാകുമോ എന്ന് എനിക്കറിയില്ല, അവര് പറയണം. അവര് പറയല്ല, അവരിനി പറഞ്ഞിട്ട് കാര്യമില്ല. അവര് പറഞ്ഞതിന്റെ ദുരന്തമാണ് ഞാന്‍ പേറിയത്. ഇനിയിപ്പോ അവര് ചെയ്യട്ടെ. എന്നിട്ട് പറയാം,’ സുരേഷ് ഗോപി പറഞ്ഞു.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…