Categories: latest news

മനംമയക്കുന്ന ചിരിയുമായി നമിത പ്രമോദ്

പുതിയ ചിത്രങ്ങളുമായി നടി നമിത പ്രമോദ്. സ്റ്റൈലിഷ് ലുക്കില്‍ അതീവ സുന്ദരിയായാണ് പുതിയ ചിത്രത്തില്‍ താരത്തെ കാണുന്നത്. നമിതയുടെ ചിരി തന്നെയാണ് ചിത്രത്തിലെ ശ്രദ്ധാകേന്ദ്രം.

കഴിഞ്ഞ ആഴ്ചയാണ് നമിത തന്റെ ജന്മദിനം ആഘോഷിച്ചത്. 1996 സെപ്റ്റംബര്‍ 19 നാണ് താരത്തിന്റെ ജനനം. തന്റെ 26-ാം ജന്മദിനമാണ് നമിത ഈയടുത്ത് ആഘോഷിച്ചത്.

മലയാള സിനിമയിലെ യുവ നായികമാരില്‍ ശ്രദ്ധേയയാണ് നമിത പ്രമോദ്. സിനിമ ലോകത്തേക്കുള്ള തന്റെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നമിത. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം നമിത ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

തന്റെ 15-ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്.

പുള്ളിപുലികളും ആട്ടിന്‍കുട്ടിയും, വിക്രമാദിത്യന്‍, ഓര്‍മയുണ്ടോ ഈ മുഖം, ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നമിത എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിനിമയില്‍ അത്ര സജീവമല്ല.

എന്നാല്‍ ഏഴോളം ചിത്രങ്ങളാണ് നമിതയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ജയസൂര്യ നായകനാകുന്ന ഈശോയാണ് ഇതില്‍ എടുത്ത് പറയേണ്ടത്.

 

 

 

 

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ പോസുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാമ്…

2 days ago

സാരിയില്‍ അടിപൊളിയായി അതിഥി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി. ഇന്‍സ്റ്റഗ്രാമിലാമ്…

2 days ago

അടിപൊളി ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാമ്…

2 days ago

സാരിയില്‍ ഗ്ലാമറസായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാമ്…

2 days ago

മനോഹരിയായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാമ്…

2 days ago

പുഞ്ചിരിയഴകുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

3 days ago