Dileep and Nayanthara
സിദ്ദിഖ് സംവിധാനം ചെയ്ത് 2010 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബോഡി ഗാര്‍ഡ്. തിയറ്ററുകളില്‍ വമ്പന്‍ വിജയമായ ബോഡി ഗാര്‍ഡ് പിന്നീട് മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്തു. ദിലീപും നയന്‍താരയുമാണ് ബോഡിഗാര്‍ഡില്‍ പ്രധാന വേഷത്തിലെത്തിയത്.
യഥാര്‍ഥത്തില്‍ ബോഡി ഗാര്‍ഡില്‍ ആദ്യം നായികയായി തീരുമാനിച്ചത് ശാലിനിയുടെ അനിയത്തി ശ്യാമിലിയെയാണ്. സംവിധായകന്‍ സിദ്ദിഖാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. നായികയായി ശ്യാമിലിയെ ആദ്യം പരിഗണിച്ചത്. നടിയുടെ പിതാവിനോട് കഥ പറയുകയും ചെയ്തു. എന്നാല്‍ തെലുങ്ക് പടത്തിന്റെ തിരക്ക് കാരണം ഡേറ്റ് കിട്ടിയില്ല. പിന്നെയാണ് ശ്യാമിലിക്ക് പകരം നയന്‍താരയെ ആലോചിക്കുന്നതെന്ന് സിദ്ദിഖ് പറഞ്ഞു.
ശ്യാമിലിക്ക് പകരം നയന്‍താരയാണെങ്കിലോ എന്ന് സിദ്ദിഖിനോട് ചോദിച്ചത് ദിലീപ് ആണ്. നയന് കഥ ഇഷ്ടപ്പെട്ടാല്‍ അഭിനയിക്കും. നല്ല കഥാപാത്രമാണെങ്കില്‍ ഒരു മടിയുമില്ലാതെ ചെയ്യുമെന്ന് ദിലീപ് തന്നോട് പറഞ്ഞെന്നും അങ്ങനെയാണ് നയന്‍താരയോട് കഥ പറഞ്ഞതെന്നും സിദ്ദിഖ് വെളിപ്പെടുത്തി.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്വാര്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…