സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ശാലിന്‍ സോയ. ഗ്ലാമറസ് ചിത്രങ്ങളും നാടന്‍ വേഷത്തിലുള്ള ചിത്രങ്ങളും എല്ലാം ശാലിന്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
ക്യൂട്ട് ആന്റ് ഗ്ലാമറസ് ചിത്രങ്ങളാണ് താരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ ലൈക്കും കമന്റും നല്‍കിയിരിക്കുന്നത്.
മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി ഇപ്പോള്‍ സംവിധായികയുടെ കുപ്പായം വരെ അണിഞ്ഞിരിക്കുന്ന ശാലിന്‍ സോയ ബഹുമുഖ പ്രതിഭയാണ്. അഭിനയത്തിന് പുറമെ നര്‍ത്തകിയായും അവതാരികയായുമെല്ലാം തിളങ്ങാന്‍ ശാലിന് സാധിച്ചിട്ടുണ്ട്.
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ശാലിന്റെ അഭിനയ അരങ്ങേറ്റം. ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപ റാണി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്. അവിടെ നിന്ന് സിനിമയിലേക്കുള്ള ദൂരം ഏറെ അകലെയല്ലായിരുന്നു താരത്തിന്. എല്‍സമ്മ എന്ന ആണ്‍ക്കുട്ടി, സ്വപ്ന സഞ്ചാരി, മാണിക്യകല്ല് തുടങ്ങിയ സിനിമകളിലൂടെ സിനിമയിലും താരം തന്റെ മികവ് തെളിയിച്ചു.
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…