Categories: Gossips

പൊന്നിയിന്‍ സെല്‍വനില്‍ മമ്മൂട്ടിയുണ്ടോ?

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. സെപ്റ്റംബര്‍ 30 നാണ് ചിത്രം തിയറ്ററുകളിലെത്തുക. വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, പ്രഭു, ശരത് കുമാര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന പൊന്നിയിന്‍ സെല്‍വനില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സാന്നിധ്യവും ഉണ്ട് ! ഈ വാര്‍ത്ത ആരാധകരെ വലിയ ആവേശത്തിലാക്കിയിട്ടുണ്ട്.

ശബ്ദം കൊണ്ടാണ് മമ്മൂട്ടി പൊന്നിയിന്‍ സെല്‍വന്റെ ഭാഗമായിരിക്കുന്നത്. പൊന്നിയിന്‍ സെല്‍വനില്‍ വോയ്സ് ഓവര്‍ നല്‍കാന്‍ വിളിച്ചപ്പോള്‍ സന്തോഷത്തോടെ മമ്മൂട്ടി സാര്‍ ആ ക്ഷണം സ്വീകരിച്ചെന്ന് മണിരത്നം പറഞ്ഞു.

‘മമ്മൂട്ടി സാറിനോടും എനിക്ക് നന്ദി പറയേണ്ടതുണ്ട്. അദ്ദേഹത്തിന് ഒരുപാട് നന്ദി. ഒരു ദിവസം അദ്ദേഹത്തെ ഫോണില്‍ വിളിച്ചിട്ട് ഞാന്‍ പറഞ്ഞു, എന്റെ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ അവതരിപ്പിക്കാന്‍, വോയിസ് ഓവര്‍ നല്‍കാന്‍ എനിക്കൊരു ശബ്ദം വേണമെന്ന്. നിങ്ങള്‍ ചെയ്യുമോ എന്ന് ചോദിച്ചു. രണ്ട് സെക്കന്‍ഡ് പോലും ആവും മുന്‍പേ അദ്ദേഹത്തിന്റെ പ്രതികരണം വന്നു. അത് എനിക്ക് അയച്ചുതരൂ, ഞാന്‍ ചെയ്യാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിനാല്‍ ഈ സിനിമ തുടങ്ങുന്നത് മമ്മൂട്ടി സാറില്‍ നിന്നാണ്,’ മണിരത്നം പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

3 hours ago

അതീവ ഗ്ലാമറസായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

2 days ago

മനോഹരിയായി മീര ജാസ്മിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…

2 days ago

ഗ്ലാമറസ് ചിത്രങ്ങളുമായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സാരിയില്‍ ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago