Mammootty and Dulquer Salmaan
മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തെ കുറിച്ച് മനസ്സുതുറന്ന് ദുല്‍ഖര്‍ സല്‍മാന്‍. തങ്ങള്‍ ഒരുമിച്ചുള്ള സിനിമ വിദൂരമല്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വാപ്പച്ചിയുടേത് ആകുമെന്നും ദുല്‍ഖര്‍ പറഞ്ഞു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വാപ്പച്ചിയും ഞാനും ഒരുമിച്ചൊരു സിനിമ അത്ര വിദൂരമായ സ്വപ്നമൊന്നുമല്ല. അത് നടക്കും. ഞാനിവിടെ താടി കറുപ്പിക്കാന്‍ മസ്‌കാരയൊക്കെ ഇടാന്‍ തുടങ്ങി. താടിയില്‍ ഇടക്കിടക്ക് പിടിക്കുന്നതുകൊണ്ട് മസ്‌കാര പറ്റി എന്റെ വിരലിങ്ങനെ കറുത്തൊക്കെ ഇരിക്കും. ഞാന്‍ അങ്ങനെ ഒരു വയസനായി കൊണ്ടിരിക്കുകയാണ്. പക്ഷെ എന്റെ വാപ്പച്ചിയുടെ കാര്യം അങ്ങനെയല്ല. ആള്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. ഈ പോക്ക് പോകുകയാണെങ്കില്‍ കുറച്ച് നാള്‍ കഴിഞ്ഞാല്‍ ഞാന്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വന്നെന്ന് ഇരിക്കും, അതും വേറെ മേക്കപ്പ് ഒന്നും കൂടാതെ തന്നെ,’ ദുല്‍ഖര്‍ പറഞ്ഞു.
Dulquer Salmaan and Mammootty
വാപ്പച്ചിയുടെ ഒപ്പം അഭിനയിക്കാന്‍ നല്ല ആഗ്രഹമുണ്ട്. പക്ഷേ അത് സാധ്യമാകാന്‍ അദ്ദേഹം കൂടി വിചാരിക്കണം. അന്തിമ തീരുമാനം വാപ്പച്ചിയുടേതാകുമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…