സാരിയിലും മറ്റ് വസ്ത്രങ്ങളിലും എന്നും പുത്തന്‍ ട്രെന്‍ഡുകള്‍ താരങ്ങള്‍ പരീക്ഷിക്കാറുണ്ട്. ഇപ്പോള്‍ ഡാന്‍സിന്റെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത സാരിയുമായാണ് രചന നാരായണ്‍ന്‍കുട്ടി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
മറിമായം എന്ന സീരിയലിലൂടെയാണ് രചന ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. തൃശൂര്‍ ഭാഷയിലുള്ള സംസാരവും പക്വമായ അഭിനയവും രചനയ്ക്ക് ആരാധകരെ നേടിക്കൊടുത്തു.
തൃശ്ശൂര്‍ ജില്ലയില്‍ ആണ് രചനയുടെ ജനനം. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ സ്‌ക്കൂള്‍ കലോത്സവങ്ങളില്‍ ശാസ്ത്രീയനൃത്തം, ഓട്ടന്‍ തുള്ളല്‍, കഥകളി, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളില്‍ പങ്കെടുത്തു. നാലാം കല്‍സുമുതല്‍ പത്തുവരെ തൃശൂര്‍ ജില്ലാ കലാതിലകമായിരുന്നു. പിന്നീട് യൂണിവേഴ്‌സിറ്റി കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
തൃശൂര്‍ ടൗണില്‍ ഒരു മാനേജ്‌മെന്റ് സ്‌കൂളില്‍ ഇംഗീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന അവസരത്തിലാണ് രചന മിനിസ്‌ക്രീനില്‍ അഭിനയ രംഗത്ത് എത്തുന്നത്. ഇതിനു മുന്‍പ് റേഡിയോ ജോക്കിയായും രചന പ്രവര്‍ത്തിച്ചിട്ടുണ്ട്. രചന നായികയായ ആദ്യചലച്ചിത്രമാണ് ലക്കി സ്റ്റാര്‍. ജയറാം നായകനായ ഈ ചിത്രത്തിന്റെ സംവിധായകന്‍ ദീപു അന്തിക്കാടാണ്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…