Categories: latest news

മോഹന്‍ലാലിനെ അമ്മ വിളിക്കുക ലാലു എന്ന്; സൂപ്പര്‍താരങ്ങളുടെ ചെല്ലപ്പേരുകള്‍ ഇങ്ങനെ

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കെല്ലാം വളരെ സ്‌റ്റൈലിഷ് ആയ പേരുകളാണ് ഉള്ളത്. എന്നാല്‍ പലരുടേയും യഥാര്‍ഥ പേരുകള്‍ അതല്ല. മുഹമ്മദ് കുട്ടി എന്ന പേര് മമ്മൂട്ടി ആയതുപോലെ പല സൂപ്പര്‍താരങ്ങളുടേയും പേരുകള്‍ക്ക് പിന്നില്‍ മറ്റൊരു ചരിത്രമുണ്ട്.

മലയാളത്തിലെ സൂപ്പര്‍താരങ്ങളെ വീട്ടില്‍ വിളിക്കുന്ന പേര് എന്താണെന്ന് അറിയുമോ? യുവതാരങ്ങള്‍ക്കെല്ലാം വളരെ രസകരമായ ചെല്ലപ്പേരുകള്‍ ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ദുല്‍ഖര്‍ സല്‍മാന്‍ എല്ലാവര്‍ക്കും ചാലുവാണ്. മമ്മൂട്ടി അടക്കം ദുല്‍ഖറിനെ വീട്ടില്‍ വിളിക്കുന്ന പേരാണ് ചാലു. വളരെ അടുപ്പമുള്ളവരെല്ലാം ദുല്‍ഖറിനെ ചാലുവെന്നാണ് വിളിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ ദുല്‍ഖര്‍ സല്‍മാനെ വിളിക്കുന്നത് ചാലു ചേട്ടന്‍ എന്നാണ്.

Mammootty and Mohanlal

പ്രണവ് മോഹന്‍ലാലിനെ വീട്ടില്‍ വിളിക്കുന്ന പേര് അപ്പു എന്നാണ്. ഫഹദ് ഫാസിലിന്റെ ചെല്ലപ്പേര് ഷാനു. സാക്ഷാല്‍ മോഹന്‍ലാലിനെ അദ്ദേഹത്തിന്റെ അമ്മയടക്കം വീട്ടില്‍ വിളിക്കുക ലാലു എന്നാണ്.

ഇന്ദ്രജിത്ത് ഇന്ദ്രനും പൃഥ്വിരാജ് രാജുവുമാണ് വീട്ടില്‍. ആസിഫ് അലിക്ക് ആസി എന്ന ചെല്ലപ്പേരാണ് വീട്ടില്‍ ഉള്ളത്. കാളിദാസ് ജയറാമിനെ കണ്ണന്‍ എന്നാണ് വീട്ടില്‍ വിളിക്കുന്നത്.

 

 

അനില മൂര്‍ത്തി

Recent Posts

അയാളുടെ വികൃതി ഞാനും കണ്ടതാണ്; ഷൈനിക്കുറിച്ച് രഞ്ജു രഞ്ജിമാര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…

14 hours ago

പബ്ലിക്കിന് മുമ്പില്‍ എന്തും പറയാമോ? ദിയയ്ക്ക് വീണ്ടും വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

14 hours ago

അവന്‍ മാത്രമാണ് കൂടെ ഉണ്ടായിരുന്നത്; വൈകാരികമായി സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

16 hours ago

ഫഹദുമായി പിരിയുകയാണെന്ന് പറയരുത്; നസ്രിയയോട് ആരാധകര്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…

17 hours ago

20 കിലോ കുറച്ച് ഞെട്ടിക്കുന്ന മേക്കോവറുമായി ഖുശ്ബു video

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…

17 hours ago