Categories: Gossips

‘കസേരയില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ പിന്നില്‍ മുഴുവന്‍ രക്തക്കറ’; ആര്‍ത്തവ അനുഭവം തുറന്നുപറഞ്ഞ് സ്വാസിക

മലയാളത്തില്‍ വളരെ ബോള്‍ഡ് ആയ നടിമാരില്‍ ഒരാളാണ് സ്വാസിക. തന്റെ അഭിപ്രായങ്ങളും ഇഷ്ടങ്ങളും പരസ്യമായി തുറന്നുപറയാന്‍ സ്വാസികയ്ക്ക് യാതൊരു മടിയുമില്ല. അങ്ങനെ സ്വാസിക പറഞ്ഞ ഒരു അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ പിരിയഡ്‌സ് കാരണം താന്‍ അനുഭവിച്ച കഷ്ടപ്പാടിനെ കുറിച്ചാണ് താരം പറയുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സ്വാസിക ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. പിരിയഡ്‌സ് ആയ സമയത്താണ് ആ പരിപാടിക്ക് പോകുന്നത്. പോയിക്കഴിഞ്ഞപ്പോ കുറേ നേരം ഇരുന്നു. അവിടെ ഇരുന്ന് സംസാരിക്കുകയൊക്കെ ചെയ്തു. ഞാന്‍ എല്ലാം ഓക്കെ ആണ്, പ്രൊട്ടക്റ്റഡ് ആണെന്നൊക്കെ വിചാരിച്ചാണ് ഇരിക്കുന്നത്. പക്ഷേ കുറേ നേരം ഇരുന്നതിന്റെയാണോ ക്ലൈമറ്റിന്റെയാണോ എന്നറിയില്ല, നമ്മള്‍ പ്രതീക്ഷിക്കാത്തത് പോലെ പിരിയഡ്‌സിന്റെ കാര്യം കൂടി. പ്രോഗ്രാം കഴിഞ്ഞ് ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ പിന്നിലൊക്കെ രക്തക്കറ – സ്വാസിക പറഞ്ഞു.

‘ഇതോടെ പെട്ടെന്ന് ആള്‍ക്കാരൊക്കെ ‘അയ്യോ മോളേ’ എന്നൊക്കെ പറഞ്ഞു. ഞാന്‍ ‘ശേ..’എന്നായി. ക്യാമറകള്‍ക്ക് മുന്നിലാണല്ലോ നില്‍ക്കുന്നത്. ആളുകള്‍ കണ്ണില്‍ കാണുന്നത് മാത്രമാണെങ്കില്‍ ചിലപ്പോ കുഴപ്പമില്ലെന്ന് പറയും. പക്ഷെ ഇത്രയും ക്യാമറയുടെ നടുക്ക്, എനിക്ക് അറിയില്ല അത് ആരൊക്കെ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട് എന്ന്. പക്ഷെ ഇന്നു വരെ അത് പുറത്തു വന്നിട്ടില്ല’ സ്വാസിക കൂട്ടിച്ചേര്‍ത്തു.

 

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

7 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

8 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

8 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

8 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

8 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

10 hours ago