Categories: latest news

മമ്മൂട്ടിയുടെ റോഷാക്ക് സെപ്റ്റംബര്‍ 29 ന് റിലീസ് ചെയ്യില്ല ! ആരാധകര്‍ നിരാശയില്‍

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് സെപ്റ്റംബര്‍ 29 ന് റിലീസ് ചെയ്യില്ല. ചിത്രത്തിന്റെ റിലീസ് നീട്ടിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നാണ് റിലീസ് നീട്ടിയത്. ഒക്ടോബര്‍ 12 നോ 13 നോ ആയിരിക്കും റോഷാക്ക് ഇനി തിയറ്ററുകളിലെത്തുക. പൂജ റിലീസ് ആയി സെപ്റ്റംബര്‍ 29 ന് തന്നെ റോഷാക്ക് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

റോഷാക്ക് ഒരു സൈക്കോപാത്തിന്റെ കഥ പറയുന്ന ചിത്രമാണെന്നും മമ്മൂട്ടിയുടെ കഥാപാത്രം സൈക്കോ ആണെന്നും നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ റോഷാക്കിനെ കുറിച്ച് മമ്മൂട്ടിക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാം.

Rorschach

റോഷാക്കിലെ നായകന്‍ ഒരു സൈക്കോ ഒന്നും അല്ലെന്നാണ് മമ്മൂട്ടി പറയുന്നത്. ‘ റോഷാക്ക് ഒരു സയന്റിസ്റ്റാണ്. സൈക്കോയല്ല. അതൊരു ട്രീറ്റ്മെന്റാണ്. ഒരു സൈക്കോ ട്രീറ്റ്മെന്റാണ്. അയാളുടെ പരീക്ഷണമാണ് പറയുന്നത്’ മമ്മൂട്ടി പറഞ്ഞു.

സയന്റിഫിക്ക് ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. അതേസമയം, ചിത്രത്തില്‍ നിറയെ വയലന്‍സ് സീനുകളാണ്. അതുകൊണ്ട് തന്നെ എ സര്‍ട്ടിഫിക്കറ്റാണ് പടത്തിനു ലഭിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

 

 

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

6 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago